ശക്തമായ സ്ത്രീകഥാപാത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധനേടിയ താരമാണ് കരീന. താരത്തിന്റെ ചിത്രങ്ങള്‍ക്കെല്ലാം തന്നെ മികച്ച പ്രേക്ഷക ശ്രദ്ധയാണ് ലഭിച്ചിരുന്നത്. വിവാഹ ശേഷവും സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കാതെ ബോളിവുഡില്‍ നിറസാന്നിദ്യമായിരുന്നു ഇവര്‍. സാധാരണ ഗതിയില്‍ വിവാഹ ശേഷം താരങ്ങള്‍ സിനിമയില്‍ നിന്ന് ചെറിയ ഇടവേള എടുക്കുന്ന പ്രവണത ബോളിവുഡില്‍ ഉണ്ടായിരുന്നു. കരീന വിവാഹ ശേഷവും ശക്തമായ സ്ത്രീകഥാപാത്രങ്ങളുമായി സിനിമയില്‍ സജീവമായികരുന്നു.താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ വിരേ ദി വെഡ്ഡിങ്ങിന്റെ പ്രമോഷനിടയില്‍ താരം നടത്തിയ പരാമര്‍ശമാണ് പുതിയ വിവാദത്തിന് കാരണമായത്. എന്തായാലും താരത്തിന്റെ ഫെമിനിസ്റ്റ് പരാമര്‍ശം ട്രോള•ാര്‍ ആഘോഷിക്കുന്നുണ്ട്. സ്ത്രീയും പുരുഷനും തുല്യരാണെന്ന് വിശ്വസിക്കുന്ന ആളാണ് താന്‍. എങ്കിലും താനൊരു ഫെമിനിസ്റ്റ് അല്ലെന്നായിരുന്നു താരത്തിന്റെ പ്രസ്താവന. ഫെമിനിസ്റ്റുകള്‍ക്ക് ഒട്ടും ദഹിച്ചിട്ടില്ല ഈ പ്രസ്താവന.