കൊച്ചി- സിനിമാ രംഗത്തേക്കെത്തിയിട്ട് ചുരുങ്ങിയ കാലമേ ആയിട്ടുള്ളൂ എങ്കിലും ഒരുപിടി മികച്ച കഥാപാത്രങ്ങളെ മലയാളികള്‍ക്ക് സമ്മാനിച്ച താരമാണ് പ്രയാഗ മാര്ട്ടിന്. ഇക്കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രയാഗയുടെ പുതിയ ലുക്കിനെപ്പറ്റിയാണ് സമൂഹമാദ്ധ്യമങ്ങളില്‍ ചര്‍ച്ച നടക്കുന്നത്. തിരിച്ചറിയാന്‍ പോവും ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലാണ് താരത്തിന്റെ മേക്കോവര്‍. ഇപ്പോഴിതാ മേക്കോവറിന് പിന്നിലെ രസകരമായ സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് പ്രയാഗ. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ ഭാഗമായി നടന്ന പ്രസ്മീറ്റിനിടെ ആയിരുന്നു പ്രയാഗയുടെ വെളിപ്പെടുത്തല്‍.
സത്യം പറഞ്ഞാല്‍ സിസിഎല്ലിന് വേണ്ടി ചെയ്തതല്ല ഈ മേക്കോവര്‍. മേക്കോവര്‍ ആയിട്ടേ ചെയ്തതല്ല. യഥാര്‍ത്ഥത്തില്‍ ഇതല്ല ഞാനുദ്ദേശിച്ച കളര്‍. അബദ്ധത്തില്‍ ഇങ്ങനെ സംഭവിച്ചതാണ്. അല്ലാതെ മനഃപൂര്‍വം ലുക്ക് മാറ്റിയതല്ല. പിന്നെ മറ്റൊരു കാര്യം, ഇനി കുറച്ച് കാലത്തേയ്ക്ക് സിനിമയില്‍ നിന്ന് ചെറിയ ബ്രേക്ക് എടുക്കാമെന്ന് തീരുമാനിച്ചിരിക്കുകയാണ്. അതിനും പ്രത്യേകിച്ച് കാരണമൊന്നും ഇല്ല. എനിക്ക് തോന്നി, ഞാന്‍ ബ്രേക്കെടുക്കുന്നു അത്രമാത്രം. പിന്നെ ഒരു സിനിമയിലും നിലവില്‍ കമ്മിറ്റ് ചെയ്തിട്ടില്ല. അപ്പോള്‍ പിന്നെ ഏത് ലുക്കായാലും കുഴപ്പമില്ലല്ലോ.'- പ്രയാഗ പറഞ്ഞു. ഒരു മുറൈ വന്ത് പാര്‍ത്തായ എന്ന ചിത്രത്തിലൂടെയാണ് പ്രയാഗ മലയാള സിനിമയിലേയ്ക്കെത്തിയത്. ബുള്ളറ്റ് ഡയറീസ്, ജമാലിന്റെ പുഞ്ചിരി എന്നിവയാണ് പ്രയാഗയുടെ വരാനിരിക്കുന്ന ചിത്രങ്ങള്‍. 2020ല്‍ റിലീസായ ഭൂമിയിലെ മനോഹര സ്വകാര്യം എന്ന സിനിമയാണ് പ്രയാഗയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്.