Sorry, you need to enable JavaScript to visit this website.

സൂമിലും കൂട്ടപ്പിരിച്ചുവിടല്‍; ആദ്യഘട്ടത്തില്‍ 15 ശതമാനത്തിന് തൊഴില്‍ നഷ്ടം

കാലിഫോര്‍ണിയ- വീഡിയോ കോളിംഗ് സേവനമായ സൂമില്‍ നിന്ന് 1300 ജീവനക്കാരെ പിരിച്ചുവിടുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് 15 ശതമാനം പേരെ പിരിച്ചുവിടുന്നതെന്നാണ് സൂം അറിയിച്ചത്. 

കോവിഡ് കാലത്ത് വലിയ നേട്ടമുണ്ടാക്കിയ കമ്പനിയാണ് സൂം. ഈ സാമ്പത്തിക വര്‍ഷം മുതല്‍ തന്റെ ശമ്പളം 98 ശതമാനം കുറയ്ക്കുമെന്നാണ് കമ്പനി മേധാവി എവിക് യുവാന്‍ അറിയിച്ചിരിക്കുന്നത്. നേതൃനിരയിലുള്ള മറ്റ് ഉദ്യോഗസ്ഥരുടെയും അടിസ്ഥാന ശമ്പളത്തില്‍ 20 ശതമാനം കുറവ് വരുത്തും. അവരുടെ ബോണസുകളിലും കുറവ് ഉണ്ടാകും. 

ആഗോള തലത്തില്‍ ടെക് കമ്പനികള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി സൂമിനെയും ബാധിക്കുന്നതാണ് തീരുമാനത്തിന് പിറകിലുള്ള കാരണമെന്ന് എവിക് യുവാന്‍ അറിയിച്ചു. വാണിജ്യ സ്ഥാപനങ്ങളും ആളുകളും തങ്ങളുടെ സേവനം ഇപ്പോഴും ഉപയോഗിക്കുന്നുണ്ടെന്നു പറഞ്ഞ യുവാന്‍ 16 ആഴ്ച്ചത്തെ ശമ്പളവും 2023 സാമ്പത്തിക വര്‍ഷത്തെ ബോണസും ഉള്‍പ്പെടെയുള്ള അനുകൂല്യങ്ങള്‍  പിരിച്ചുവിടുന്ന സ്ഥിരം ജീവനക്കാര്‍ക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.

Latest News