അബുദാബി - യു.എ.ഇക്ക് പുറത്ത് ആറ് മാസത്തില്‍ കൂടുതല്‍ തങ്ങിയവര്‍ വിസ കാലാവധി തീരുന്നതിന് രണ്ട് മാസം മുമ്പെങ്കിലും റീ എന്‍ട്രി അപേക്ഷ സമര്‍പ്പിക്കണമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസന്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട്‌സ് സെക്യൂരിറ്റി (ഐസിപി) അറിയിച്ചു.
അപേക്ഷിച്ച തീയതി മുതല്‍ വിസക്ക് 60 ദിവസമെങ്കിലും സാധുത ഉണ്ടായിരിക്കണം. വിദേശത്തു നിന്നാണ് അപേക്ഷിക്കേണ്ടത്. റീഎന്‍ട്രി അനുമതി ലഭിച്ചാല്‍ 30 ദിവസത്തിനകം രാജ്യത്ത് പ്രവേശിക്കണമെന്നും ഐ.സി.പി വിശദീകരിച്ചു. 180 ദിവസത്തില്‍ (6 മാസം) കൂടുതല്‍ വിദേശത്തു കഴിഞ്ഞതിനുള്ള കാരണം ബോധിപ്പിക്കണം. 6 മാസത്തില്‍ കൂടുതല്‍ വിദേശത്തു തങ്ങുന്ന ഓരോ മാസത്തിനും 100 ദിര്‍ഹം വീതം പിഴ ഈടാക്കും.
വിവിധ കാരണങ്ങളാല്‍ 6 മാസത്തില്‍ കൂടുതല്‍ യു.എ.ഇക്കു പുറത്തു കഴിയേണ്ടിവന്നവര്‍ക്ക് തിരിച്ചെത്താനുള്ള അവസരമാണ് ഇതിലൂടെ കൈവന്നിരിക്കുന്നത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)