റിയാദ് - വിദേശിയുടെ കൈ കുടുക്കി ഡോറിന്റെ ഗ്ലാസ് ഉയര്‍ത്തിയ സൗദി പൗരനെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. വാഹനമോടിക്കുന്നതിലെ മുന്‍ഗണനയെ ചൊല്ലി മെയിന്‍ റോഡില്‍ വെച്ചുണ്ടായ തര്‍ക്കത്തിനിടെയാണ് സൗദി പൗരന്‍ വിദേശിയുടെ കൈ കുടുക്കി ഡോറിന്റെ ഗ്ലാസ് പെട്ടെന്ന് ഉയര്‍ത്തിയത്. കൈ ഡ്രോറില്‍ കുടുക്കി സൗദി പൗരന്‍ പിക്കപ്പ് മുന്നോട്ടെടുക്കാന്‍ ശ്രമിച്ചതോടെ വിദേശി നിലത്തുവീഴുകയും ചെയ്തു. റോഡില്‍ വെച്ചുണ്ടായ തര്‍ക്കത്തിനിടെ സൗദി പൗരന്റെ പിക്കപ്പില്‍ ചാരിനിന്ന് സംസാരിക്കുന്നതിനിടെയാണ് സൗദി പൗരന്‍ പെട്ടെന്ന് ഡോറിന്റെ ഗ്ലാസ് ഉയര്‍ത്തിയത്.
ഇതോടെ വിദേശിയുടെ കൈ ഡോറില്‍ കുടുങ്ങുകയും സൗദി പൗരന്‍ പിക്കപ്പ് മുന്നോട്ടെടുക്കാന്‍ ശ്രമിക്കുകയുമായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ദൃക്‌സാക്ഷികളില്‍ ഒരാള്‍ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിടുകയായിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ട് അന്വേഷണം നടത്തിയാണ് സൗദി പൗരനെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തത്. നിയമ നടപടികള്‍ക്ക് പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. സൈബര്‍ ക്രൈം കണ്‍ട്രോള്‍ നിയമം ലംഘിച്ച് സംഭവത്തിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചയാളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യാന്‍ ശ്രമങ്ങള്‍ തുടരുന്നതായും റിയാദ് പോലീസ് അറിയിച്ചു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)