മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാറാണ് മഞ്ജു വാര്യര്‍. അവരെപ്പോലെയാകാന്‍ ഏത് നടിയും കൊതിക്കും. ഒരു മേക്കോവറിലൂടെ മഞ്ജുവായി മാറുകയാണ് സീരിയല്‍ താരം സൗപര്‍ണിക സുഭാഷ്. ആയിഷ എന്ന മഞ്ജുവിന്റെ പുതിയ സിനിമയിലെ രണ്ട് വേഷങ്ങളാണ് സൗപര്‍ണിക ഇതിനായി തെരഞ്ഞെടുത്തത്.
പ്രഭുദേവ നൃത്തസംവിധാനം ചെയ്ത കണ്ണില്‍ കണ്ണില്‍ മെയ്യെഴുതണ കണ്ണില്‍ എന്ന ഗാനത്തിലെ ലുക്കാണ് ഒന്ന്. ചുവപ്പ് ലോംഗ് സ്ലീവ് ടോപ്പും കളര്‍ഫുള്‍ ഫ്രില് സ്കര്‍ട്ടുമാണ് വേഷം. കേര്‍ളി ഹെയര്‍ സ്റ്റൈലാണ് ഈ ലുക്കിന്റെ മറ്റൊരു ആകര്‍ഷണം. ഗ്രേ ടോപ്പും നീല ഉടുപ്പും ചേര്‍ന്ന മെയ്ഡ് ലുക്കിലാണ് ബാക്കിയുള്ള ചിത്രങ്ങള്‍.
വസ്ത്രത്തില്‍ മാത്രമല്ല രൂപത്തിലും സൗപര്‍ണിക, മഞ്ജു വാര്യരെ അനുസ്മരിപ്പിക്കുന്നു. മേക്കപ് ആര്‍ട്ടിസ്റ്റ് രേഷ്മ ഷിബുവാണ് ഈ ഫോട്ടോഷൂട്ടിനു പിന്നില്‍. മലയാള മിനിസ്ക്രീന്‍ രംഗത്തെ സജീവ സാന്നിധ്യമാണ് സൗപര്‍ണിക. അറുപതിലേറെ സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്.