റിയാദ് - സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് അവരുടെ കൂടുതൽ ബന്ധുക്കളെ സന്ദർശക വിസയിൽ കൊണ്ടുവരാൻ അവസരം. നേരത്തെ ലഭിക്കാതിരുന്ന ഏതാനും വിഭാഗങ്ങളെ കൂടി വിദേശകാര്യമന്ത്രാലയം അതിന്റെ വെബ്‌സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മാതാപിതാക്കൾ, ഭാര്യ, മക്കൾ, ഭാര്യയുടെ മാതാപിതാക്കൾ എന്നിങ്ങനെ വളരെ കുറഞ്ഞ വിഭാഗങ്ങൾ മാത്രമേ ഇതുവരെ ഉണ്ടായിരുന്നു. ഇതിനിടെ മറ്റുള്ളവർ എന്ന കാറ്റഗറിയിൽ വിദേശികൾ മറ്റു ഏതാനും ബന്ധുക്കളെയും സന്ദർശക വിസയിൽ കൊണ്ടുവന്നിരുന്നു. എന്നാൽ ഒരാഴ്ച മുമ്പ് നടന്ന അപ്‌ഡേഷനിൽ മാതൃസഹോദരൻ, മാതൃസഹോദരൻ, പിതൃസഹോദരൻ, പിതൃസഹോദരി, പിതാമഹൻ, മാതാമഹൻ, പേരമകൻ, പേരമകൾ, സഹോദരി, സഹോദരന്റെ മകൻ, സഹോദരന്റെ മകൾ, സഹോദരിയുടെ മകൻ, സഹോദരിയുടെ മകൾ എന്നീ വിഭാഗങ്ങളെ കൂടി ഉൾപ്പെടുത്തി.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ഇതോടെ വിദേശികളുടെ അടുത്ത ബന്ധുക്കൾക്കെല്ലാം കുടുംബ വിസയിൽ സൗദി സന്ദർശിക്കാൻ അവസരം ലഭിക്കും. അതിന് പുറമെ മറ്റുള്ളവർ എന്ന കോളം കൂടിയുണ്ട്. ഈ ലിസ്റ്റിലില്ലാത്തവരെ ചേർക്കാനാണിത്. അത്തരം വിഭാഗങ്ങളെ വിസയിൽ നിന്ന് വിദേശകാര്യമന്ത്രാലയത്തിന് ഒഴിവാക്കാവുന്നതാണ്. ഒരു മാസം മുമ്പ് വരെ മാതൃ, പിതൃസഹോദരി സഹോദരന്മാർക്ക് വേണ്ടി നൽകിയിരുന്ന വിസ അപേക്ഷ തള്ളിയിരുന്നു. എന്നാൽ അപ്‌ഡേഷനിൽ പുതിയ വിഭാഗങ്ങളെ ചേർത്തതോടെ അവർക്കും വിസ ലഭിക്കുന്നുണ്ട്. അതേസമയം അവരുമായുള്ള അപേക്ഷകന്റെ ബന്ധം വിസയടിക്കുമ്പോൾ സൗദി കോൺസുലേറ്റിൽ സമർപ്പിക്കേണ്ടിവരുമെന്ന് ബന്ധപ്പെട്ടവർ മലയാളം ന്യൂസിനോട് അറിയിച്ചു.
മുപ്പത് ദിവസം താമസിക്കാവുന്ന 90 ദിവസ കാലാവധിയുള്ള സിംഗിൾ എൻട്രി വിസകൾ അബ്ശിർ വഴി പുതുക്കാമെങ്കിലും മൾട്ടിപ്ൾ സന്ദർശക വിസകൾ് പുതുക്കണെമെങ്കിൽ ഓരോ മൂന്നു മാസവും രാജ്യത്തിന് പുറത്തുപോയി വരണമെന്ന് ജവാസാത്ത് ഓർമ്മിപ്പിച്ചു. മൾട്ടിപ്ൾ എൻട്രി വിസ ഓൺലൈൻ വഴി പുതുക്കാൻ സാധിക്കാത്ത വിഭാഗമായാണ് അബ്ശിറിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.