Sorry, you need to enable JavaScript to visit this website.

കത്രീനയുടെ എല്ലാം തികഞ്ഞ ഭര്‍ത്താവാകാനുള്ള ശ്രമത്തില്‍ വിക്കി

മുംബൈ-ബോളിവുഡിന്റെ പ്രിയപ്പെട്ട താരദമ്പതികളാണ് വിക്കി കൗശലും കത്രീന കൈഫും. വിക്കി കൗശല്‍ പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ സമൂഹമാദ്ധ്യമത്തില്‍ ശ്രദ്ധ നേടുന്നു. ഞാന്‍ ഒരു തികഞ്ഞ ഭര്‍ത്താവാണെന്ന് കരുതുന്നില്ല. എന്നാല്‍ ഏത് നിമിഷവും ഒരു ഭര്‍ത്താവിന്റെ ഏറ്റവും മികച്ച പതിപ്പാകാന്‍ ഞാന്‍ ശ്രമിക്കുന്നു. തീര്‍ച്ചയായും നാളെ ഞാന്‍ ഇന്നലെത്തെക്കാള്‍ മികച്ചവനായിരിക്കും. എനിക്ക് കഴിയുന്നത് ചെയ്യാന്‍ ഞാന്‍ എപ്പോഴും ശ്രമിക്കുന്നു. രണ്ടു വര്‍ഷം മുന്‍പുവരെ
ഞാന്‍ അവിവാഹിതനായിരുന്നു. പോയ വര്‍ഷങ്ങളേക്കാള്‍ വളരെയധികം കാര്യങ്ങള്‍ കഴിഞ്ഞ വര്‍ഷം പഠിച്ചു. ഒരു വ്യക്തി എന്ന നിലയില്‍ കഴിഞ്ഞവര്‍ഷം ഞാന്‍ കുറെകൂടി വളര്‍ന്നിട്ടുണ്ട്. അതിന് കാരണം എന്റെ ജീവിത പങ്കാളിയാണ്. മറ്റൊരാള്‍ വരുമ്പോള്‍ നിങ്ങളിലേക്ക് കുറച്ചുകൂടി നിറങ്ങള്‍ കൂടി ചേരുന്നു. അത് അതിശയകരമാണ്. വിക്കി പറയുന്നു. വിക്കിയും കത്രീനയും ഏറെ നാളുകളായി ഡേറ്റിംഗില്‍ ആയിരുന്നു. 2021 ഡിസംബര്‍ 9ന് ആയിരുന്നു ഇരുവരുടെയും വിവാഹം. മലയാളത്തില്‍ ബല്‍റാം വെഴ്‌സസ് താരാദാസ് എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി കത്രീന അഭിനയിച്ചിട്ടുണ്ട്.


 

Latest News