ബംഗളൂരു- കര്‍ണാകടയിലെ കോണ്‍ഗ്രസ് എം.എല്‍.എ വാഹനാപകടത്തില്‍ മരിച്ചു. ജാംഖണ്ഡി എം.എല്‍.എ സിദ്ദു ഭീമപ്പ ന്യാംഗൗഡാണ് തുളസിഗിരിയിലുണ്ടായ അപകടത്തില്‍ മരിച്ചത്. ഗോവയിലെ ബഗല്‍കോട്ടിലേക്ക് പോകുകയായിരുന്നു അദ്ദേഹം.
ജാംഖണ്ഡി മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥി കുല്‍കര്‍ണി ശ്രീകാന്തിനെ 2795 വോട്ടുകള്‍ക്കാണ് സിദ്ദു ഭീമപ്പ പരാജയപ്പെടുത്തിയിരുന്നത്. കര്‍ണകടക നിയസഭാ തെരഞ്ഞെടുപ്പില്‍ 78 സീറ്റാണ് കോണ്‍ഗ്രസ് നേടിയിരുന്നത്. സിദ്ദു ഭീമപ്പയുടെ മരണത്തോടെ ഇത് 77 ആയി.