പെരുമ്പാവൂര്‍- ഏറ്റവും കൂടുതല്‍ ഉദ്ഘാടനങ്ങള്‍ നടത്തുന്ന നടി എന്ന പേരില്‍ അറിയപ്പെടുന്ന താരമാണ് ഹണി റോസ്. അടുത്തിടെയായി നിരവധി സ്ഥലങ്ങളില്‍ ഹണി ഉദ്ഘാടനത്തിനെത്തിയതാണ് ഹണിയ്ക്ക് ആ പേര് ലഭിക്കാനുള്ള കാരണമായത്. ഇപ്പോഴിതാ സിനിമയിലും പുറത്തും ബോഡി ഷെയിമിങ്ങും പരിഹാസങ്ങളും നേരിടേണ്ടി വരുന്നതിനെ കുറിച്ച് മനസ് തുറന്നു പറയുകയാണ് ഹണി റോസ്. വണ്‍ ബൈ ടു എന്ന ചിത്രത്തില്‍ മുരളി ഗോപിയുടെ കൂടെ ലിപ്ലോക് രംഗത്തില്‍ അഭിനയിച്ചതിനെ പറ്റിയും അഭിമുഖത്തിലൂടെ ഹണി പറഞ്ഞിരുന്നു. താന്‍ അങ്ങനെയൊരു രംഗം ആകെ ഒരു സിനിമയിലെ ചെയ്തിട്ടുള്ളുവെന്നും എന്നാല്‍ അതിനെ മാര്‍ക്കറ്റ് ചെയ്തതാണ് വിവാദമായി മാറിയതെന്നും താരം പറഞ്ഞു.
താന്‍ 'ലിപ്ലോക്ക് സീന്‍' ആ ഒരു ഒറ്റ സിനിമയില്‍ മാത്രമേ ചെയ്തിട്ടുള്ളൂവെന്നും ആ സിനിമ കമ്മിറ്റ് ചെയ്യുമ്പോള്‍ സിനിമയില്‍ അങ്ങനെ ഒരു രംഗം ഉണ്ടായിരുന്നില്ലയെന്നും താരം പറഞ്ഞു. ആ രംഗം എടുക്കുന്നതിന്റെ തലേ ദിവസമാണ് സംവിധായകന്‍ എന്നെ മാറ്റി നിര്‍ത്തി അതിനെ കുറിച്ച് പറഞ്ഞതെന്നും അത്രയധികം ഇന്റന്‍സുള്ള കഥാപാത്രമാണ് താന്‍ ചെയ്യുന്നതെന്ന് പറഞ്ഞ സംവിധായകന്‍ ആ ഒരു രംഗത്ത് അവരുടെ പ്രണയം കാണിക്കാന്‍ അതിലും മികച്ച രംഗമില്ല എന്നും പറഞ്ഞിരുന്നുവെന്നും ഇതില്‍ കണ്‍വിന്‍സിങ് ആയിട്ടാണ് താന്‍ അത് ചെയ്തതെന്നും ഹണി റോസ് വ്യക്തമാക്കി. ശരിക്കും പറഞ്ഞാല്‍ ആ സന്ദര്‍ഭത്തിന് ലവ് മേക്കിങ് എന്നേ ഉദ്ദേശിച്ചിരുന്നുള്ളുവെന്നും എന്നാല്‍ പ്രൊഡക്ഷന്‍ ടീമിന്റെ ഭാഗത്ത് നിന്നാണ് ഇങ്ങനൊരു പ്രവൃത്തി വന്നതെന്നും താരം തുറന്നു പറഞ്ഞു.
ഈ സിനിമയില്‍ ലിപ്ലോക്കും ഉണ്ടെന്ന തരത്തില്‍ പോസ്റ്ററിലൊക്കെ അച്ചടിച്ച് സിനിമയെ പ്രാമോട്ട് ചെയ്യാന്‍ അവര്‍ ശ്രമിച്ചു. അത് കണ്ട ഞാന്‍ ശരിക്കും ഷോക്ക് ആയിപ്പോയിയെന്നും. ഞാന്‍ മനസിലാക്കിയ സിനിമയോ അല്ലെങ്കില്‍ എനിക്ക് പറഞ്ഞ് തന്ന സിനിമയില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായിരുന്നുവെന്നും അത് തനിക്ക് വിഷമമുണ്ടാക്കിയെന്നും ഹണി റോസ് തുറന്നടിച്ചു. ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന ചിത്രത്തില്‍ അശ്ലീല ഭാഷ ഉപയോഗിച്ചുവെന്നു പറഞ്ഞുണ്ടായ വിവാദത്തെ പറ്റിയും അഭിമുഖത്തില്‍ ഹണി റോസ് വ്യക്തമാക്കി.