ആലപ്പുഴ: ഹോംസ്റ്റേ ഉടമയെ ഹണിട്രാപ്പില്‍പ്പെടുത്തി പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ട് മര്‍ദിച്ച കേസില്‍ യുവതി അറസ്റ്റില്‍. തൃശൂര്‍ മോനടി വെള്ളികുളങ്ങര മണമഠത്തില്‍ സൗമ്യ(35) ആണ് അറസ്റ്റിലായത്. സംഭവത്തിന് പിന്നാലെ പ്രതി വിദേശത്തേക്ക് കടന്നിരുന്നു. ഒന്നരവര്‍ഷത്തോളം ഒളിവിലായിരുന്നു പ്രതി.
മണ്ണഞ്ചേരി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വിദേശത്ത് നിന്ന് മടങ്ങിവരുന്ന വഴി തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ചാണ് സൗമ്യ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)