കോട്ടയം- മകനെ കല്ല്യാണത്തലേന്ന് കാണാതായെന്ന പരാതിയുമായി പിതാവ് പോലീസിലെത്തി. ജുമുഅ നമസ്‌ക്കരിക്കാനായി വെള്ളിയാഴ്ച വീട്ടില്‍ നിന്നിറങ്ങിയ മകന്‍ പിന്നീട് മടങ്ങി വന്നില്ലെന്നാണ് പിതാവിന്റെ പരാതി.
തലയോലപ്പറമ്പ് അടിയംവടക്കേ മണപ്പുറത്ത് മുഹമ്മദ് അബൂബക്കറിനെയാണ് കാണാതായത്. ശനിയാഴ്ച ഉച്ചയായിട്ടും അബൂബക്കര്‍ തിരികെ എത്താതിരുന്നതോടെ പരാതിയുമായി പിതാവ് അബ്ദുല്‍ ഖാദര്‍ തലയോലപ്പറമ്പ് പോലീസ് സ്‌റ്റേഷനിലെത്തുകയായിരുന്നു.
മകന്റെ മൊബൈല്‍ ഫോണില്‍ പല തവണ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫാണ് പറയുന്നത്. സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു. തലയോലപ്പറമ്പ് എസ്. എച്ച്. ഒ. കെ. എസ്. ജയന്റെ നേതൃത്വത്തിലുളള സംഘമാണ് കേസ് അന്വേഷിക്കുന്നത്.