ദുബായ്- മുൻ പാക്കിസ്ഥാൻ പ്രസിഡന്റ് പർവേസ് മുഷറഫ് (79) അന്തരിച്ചു. ദുബായിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ രോഗത്തിന് ദുബായിയിലെ അമേരിക്കൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ കുറേ വർഷങ്ങളായി ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
1943 ഓഗസ്റ്റ് 11 ന് ഡൽഹിയിലായിരുന്നു മുഷറഫിൻറെ ജനനം. കറാച്ചിയിലെ സെൻറ് പാട്രിക്‌സ് ഹൈസ്‌കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. ലാഹോറിലെ ഫോർമാൻ ക്രിസ്ത്യൻ കോളജിൽ ഉന്നത വിദ്യാഭ്യാസം നേടി.
പട്ടാള അട്ടിമറിയുടെ സഹായത്തോടെ അധികാരത്തിലെത്തിയ പാക്കിസ്ഥാനിലെ ഒടുവിലത്തെ പ്രസിഡൻറാണ് മുഷറഫ്. കാർഗിൽ യുദ്ധകാലത്ത് പാക് സൈനിക മേധാവിയായിരുന്നു.