Sorry, you need to enable JavaScript to visit this website.

വാണി ജയറാമിന് അന്ത്യാഞ്ജലി അർപ്പിക്കാൻ വൻ ജനപ്രവാഹം; മരണത്തിന് ഇടയാക്കിയത് തലയിലേറ്റ മുറിവെന്ന് പോലീസ്

Read More

- സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന്
    
ചെന്നൈ -
ഗായിക വാണി ജയറാമിന്റെ മരണത്തിലേക്ക് നയിച്ചത് വീഴ്ചയ്ക്കിടെ തലയിലേറ്റ മുറിവെന്ന് പോലീസ് റിപ്പോർട്ട്. കിടക്കയിൽ നിന്ന് വീണ് മേശയിൽ തലയിടിക്കുകയായിരുന്നുവെന്നും ഇതാണ് മരണത്തിന് കാരണമായതെന്നുമാണ് പോലീസ് വിശദീകരിക്കുന്നത്. മരണത്തിൽ മറ്റ് സംശയങ്ങൾ ഒന്നുമില്ലെന്നും പോലീസ് വ്യക്തമാക്കി. 
 പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഇന്നലെ രാത്രി ഫ്‌ളാറ്റിൽ തിരികെയെത്തിച്ച ഭൗതികശരീരത്തിൽ തമിഴ്‌നാട് ഗവർണർ ആർ.എൻ രവി അടക്കം സമൂഹത്തിന്റെ നാനാ തുറയിലുള്ള ആയിരക്കണക്കിന് പേരാണ് അന്ത്യാഞ്ജലി അർപ്പിക്കാനെത്തുന്നത്. സംസ്‌കാരം ഇന്ന് നടക്കും. ഉച്ചയ്ക്ക് രണ്ടിന് ചെന്നൈ ബസന്ത് നഗർ വൈദ്യുതി ശ്മശാനത്തിലാണ് സംസ്‌കാരം പൂർണ ഔദ്യോഗിക ബഹുമതികളോടെയാകും സംസ്‌കാരം. വിവിധ മേഖലകളിൽ നിന്നുള്ള മലയാളികളടക്കം അന്ത്യാഞ്ജലി അർപ്പിക്കാൻ ഹാഡോസ് റോഡിലെ ഫ്‌ളാറ്റ് പരിസരത്തേക്ക് പ്രവഹിച്ചുകൊണ്ടിരിക്കുകയാണ്.  
 ചെന്നൈ നുങ്കമ്പാക്കത്തെ ഹാഡോസ് റോഡിലെ വസതിയിലാണ് വാണിയെ ഇന്നലെ മരിച്ച നിലയിൽ കണ്ടെത്തിയത്. 2018ൽ ഭർത്താവ് ജയറാം മരിച്ച ശേഷം വാണി ഒറ്റയ്ക്കായിരുന്നു ഇവിടെ താമസം. രാവിലെ 11 മണിയോടെ സഹായിയായ സ്ത്രീ വീട്ടിലെത്തിയെങ്കിലും പല തവണ വിളിച്ചിട്ടും വാതിൽ തുറന്നില്ല. ഇതോടെ ഇവർ ബന്ധുക്കളേയും പോലീസിനേയും വിവരം അറിയിക്കുകയായിരുന്നു. പിന്നീട് പോലീസ് ഉദ്യോഗസ്ഥർ എത്തി വാതിൽ പൊളിച്ച് അകത്ത് പ്രവേശിക്കുകയായിരുന്നു. കിടപ്പുമുറിയിൽ തലയടിച്ച് നിലത്തുവീണ് മരിച്ച നിലയിലായിരുന്നു. തലയ്ക്ക് മുറിവുമുണ്ടായിരുന്നു. മലയാളം ഉൾപ്പെടെ 19 ഭാഷകളിലായി പതിനായിരത്തിലേറെ പാട്ടുകൾ പാടിയാണ് വാണി ജയറാം ആസ്വാദക ഹൃദയങ്ങളിൽ ഇടംപിടിച്ചത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

സ്വകാര്യ ബസ് സ്‌കൂട്ടറിലിടിച്ച് ബിടെക് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

- മരിച്ചത് മുക്കം മണാശ്ശേരിയിലെ കെ.എം.സി.ടി എൻജിനീയറിംഗ് കോളേജിലെ മൂന്നാംവർഷ ബി.ടെക് വിദ്യാർത്ഥിനി റഫ റഷീദ് .  

കോഴിക്കോട് - അമിത വേഗതയിൽ ദിശമാറി സഞ്ചരിച്ച സ്വകാര്യ ബസ് ഇടിച്ച് സ്‌കൂട്ടർ യാത്രക്കാരിയായ ബി.ടെക് വിദ്യാർത്ഥിനി മരിച്ചു. കോഴിക്കോട് പാളയം റോഡ്, ഐശ്വര്യ മെറ്റൽസ് ഉടമ നല്ലളം മോഡേൺ ബസാർ പാറപ്പുറം ക്ഷേത്ര റോഡിൽ അൽഖൈർ വീട്ടിൽ സുഹറാസിൽ കെ.എം റഷീദിന്റെ മകൾ റഫ റഷീദ് (21) ആണ് മരിച്ചത്. മുക്കം മണാശ്ശേരിയിലെ കെ.എം.സി.ടി എൻജിനീയറിംഗ് കോളേജിലെ മൂന്നാംവർഷ ബി.ടെക് വിദ്യാർത്ഥിനിയാണ്. ഇന്ന് രാത്രി (ശനി) 7.30-ഓടെയാണ് അപകടം.
 കോഴിക്കോട് നിന്നും മണ്ണൂരിലേക്ക് വരികയായിരുന്ന ദേവി ക്യഷ്ണ ബസ് അമിത വേഗതയിൽ ദിശതെറ്റിച്ച് വന്നാണ് അപകടമുണ്ടാക്കിയത്. റഫ മോഡേൺ ബസാറിൽ നിന്ന് പാറപ്പുറം റോഡിലേക്ക് കടക്കാനായി സ്‌കൂട്ടറുമായി നിൽക്കുമ്പോഴാണ് ബസ് ഇടിച്ചുതെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തിൽ ബസിന്റെ പിൻചക്രത്തിൽ കുടുങ്ങി ഗുരുതരമായി പരിക്കേറ്റ റഫ സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു.
  മാതാവ്: ഹൈറുന്നീസ എന്ന നിഷ. സഹോദരങ്ങൾ: റഷ റഷീദ്, റനാൻ. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. ഖബറടക്കം ഞായറാഴ്ച മാത്തോട്ടം പള്ളിയിൽ നടക്കും. നല്ലളം പോലീസ് സ്ഥലത്തെത്തി കേസെടുത്തു.

Latest News