- മരിച്ചത് മുക്കം മണാശ്ശേരിയിലെ കെ.എം.സി.ടി എൻജിനീയറിംഗ് കോളേജിലെ മൂന്നാംവർഷ ബി.ടെക് വിദ്യാർത്ഥിനി നല്ലളം മോഡേൺ ബസാർ പാറപ്പുറം അൽഖൈർ വീട്ടിലെ റഫ റഷീദ്
കോഴിക്കോട് - അമിത വേഗതയിൽ ദിശമാറി സഞ്ചരിച്ച സ്വകാര്യ ബസ് ഇടിച്ച് സ്‌കൂട്ടർ യാത്രക്കാരിയായ ബി.ടെക് വിദ്യാർത്ഥിനി മരിച്ചു. കോഴിക്കോട് പാളയം റോഡ്, ഐശ്വര്യ മെറ്റൽസ് ഉടമ നല്ലളം മോഡേൺ ബസാർ പാറപ്പുറം ക്ഷേത്ര റോഡിൽ അൽഖൈർ വീട്ടിൽ സുഹറാസിൽ കെ.എം റഷീദിന്റെ മകൾ റഫ റഷീദ് (21) ആണ് മരിച്ചത്. മുക്കം മണാശ്ശേരിയിലെ കെ.എം.സി.ടി എൻജിനീയറിംഗ് കോളേജിലെ മൂന്നാംവർഷ ബി.ടെക് വിദ്യാർത്ഥിനിയാണ്. ഇന്ന് രാത്രി (ശനി) 7.30-ഓടെയാണ് അപകടം.
കോഴിക്കോട് നിന്നും മണ്ണൂരിലേക്ക് വരികയായിരുന്ന ദേവി ക്യഷ്ണ ബസ് അമിത വേഗതയിൽ ദിശതെറ്റിച്ച് വന്നാണ് അപകടമുണ്ടാക്കിയത്. റഫ മോഡേൺ ബസാറിൽ നിന്ന് പാറപ്പുറം റോഡിലേക്ക് കടക്കാനായി സ്‌കൂട്ടറുമായി നിൽക്കുമ്പോഴാണ് ബസ് ഇടിച്ചുതെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തിൽ ബസിന്റെ പിൻചക്രത്തിൽ കുടുങ്ങി ഗുരുതരമായി പരിക്കേറ്റ റഫ സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു.
മാതാവ്: ഹൈറുന്നീസ എന്ന നിഷ. സഹോദരങ്ങൾ: റഷ റഷീദ്, റനാൻ. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.
ഖബറടക്കം (നാളെ)ഞായറാഴ്ച മാത്തോട്ടം പള്ളിയിൽ നടക്കും. നല്ലളം പോലീസ് സ്ഥലത്തെത്തി കേസെടുത്തു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
യു.പിലും ഹരിയാനയിലും മണിപ്പൂരിലും ഭൂചലനം
ന്യൂദൽഹി - ഉത്തർപ്രദേശിലും ഹരിയാനയിലും മണിപ്പൂരിലും ഭൂചലനം. ഇന്നലെ രാത്രിയാണ് യു.പിയിലും ഹരിയാനയിലും ഭൂചലനമുണ്ടായതെങ്കിൽ മണിപ്പൂരിൽ ഇന്ന് രാവിലെയായിരുന്നു സംഭവം. ഹരിയാനയിലും പടിഞ്ഞാറൻ യു.പിയിലുമുണ്ടായ ഭൂചലനം 3.2 തീവ്രത രേഖപ്പെടുത്തിയപ്പോൾ മണിപ്പൂരിലേത് റിക്ടർ സ്‌കെയിലിൽ 4 തീവ്രത രേഖപ്പെടുത്തി.
പടിഞ്ഞാറൻ യു.പിയിലെ ഷാംലിയിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നും രാത്രി 9.31ഓടെയാണ് ഷുഗർബെൽറ്റ് എന്ന പ്രദേശത്ത് ഭൂചലനമുണ്ടായതെന്നും നാഷണൽസെന്റർ ഫോർ സീസ്‌മോളജി (എൻ.സി.എസ്) അറിയിച്ചു. അഞ്ചു കിലോമീറ്ററോളം വ്യാപ്തിയിലാണ് ഭൂചലനമുണ്ടായതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി.
മണിപ്പൂരിൽ ശനിയാഴ്ച രാവിലെ 6:14-നാണ് ഭൂചലനം ഉണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്‌മോളജി അധികൃതർ പറഞ്ഞു. ഭൂചലനത്തിന്റെ ആഴം 10 കിലോമീറ്ററാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.