Sorry, you need to enable JavaScript to visit this website.

ജാമിഅ മില്ലിയ്യ കേസ്; ഷർജീൽ ഇമാമിനെയും സഹപ്രവർത്തകനെയും കോടതി വെറുതെ വിട്ടു

ന്യൂദൽഹി - ജാമിഅ മില്ലിയ സർവകലാശലായിലെ സംഘർഷ കേസിൽ വിദ്യാർത്ഥി നേതാവ് ഷർജീൽ ഇമാമിനെ അടക്കം രണ്ടുപേരെ കോടതി വെറുതെ വിട്ടു. 2019 ഡിംസബർ 19-ലെ ജാമിഅ സംഘർഷ കേസിലാണ് ദൽഹി സാകേത് കോടതിയുടെ വിധി. 
 ഈ കേസിൽ ഷർജീൽ ഇമാമിന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ദില്ലി കലാപത്തിന്റെ വിശാല ഗൂഢാലോചന കേസിലും പോലീസ് ഈ വിദ്യാർത്ഥി നേതാവിനെ പ്രതി ചേർത്തിട്ടുണ്ട്. ദൽഹിയിലെ പൗരത്വ പ്രക്ഷോഭങ്ങളുടെ ആസൂത്രകൻ ഷർജീൽ ഇമാമാണെന്നാണ് പോലീസ് കുറ്റപ്പെടുത്തൽ. ഒരു പ്രസംഗമാണ് ഷർജീലിനെതിരേയുള്ള കേസുകൾക്ക് പ്രധാന ആധാരം. 'മുസ്‌ലിംകൾക്ക് അഞ്ചുലക്ഷം പേരെ സംഘടിപ്പിക്കാനുള്ള ശേഷിയുണ്ടെങ്കിൽ, അത് രാജ്യത്തിന്റെ ചിക്കൻ നെക്ക് എന്നറിയപ്പെടുന്ന സിലിഗുഡി കോറിഡോറിൽ സംഘടിപ്പിച്ച്, നോർത്ത് ഈസ്റ്റ് ഇന്ത്യയെ കുറച്ചു ദിവസത്തേക്കെങ്കിലും കട്ട് ഓഫ് ചെയ്യണം' എന്ന് ആഹ്വാനം ചെയ്യുന്നുവെന്നാണ് പോലീസ് ചൂണ്ടിക്കാട്ടിയത്.
 നവംബർ 22-നാണ് ആക്ടിവിസ്റ്റായ ഉമർ ഖാലിദ്, വിദ്യാർത്ഥി നേതാക്കളായ ഷർജീൽ ഇമാം, ഫൈസാൻ ഖാൻ എന്നിവർക്കെതിരെ ദൽഹി പോലീസ് 200 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്. മുംബൈ ഐ.ഐ.ടിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ എം ടെക്ക് ബിരുദം നേടിയ ശേഷം ഷർജീൽ ഇമാം ആധുനിക ഇന്ത്യാ ചരിത്രത്തിൽ ഉപരിപഠനത്തിനായി ജെ.എൻ.യുവിൽ ചേരുകയായിരുന്നു. ആക്ടിവിസ്റ്റ് ആസിഫ് ഇഖ്ബാൽ തൻഹയാണ് ഷർജീലിനൊപ്പം കോടതി കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ വിട്ട രണ്ടാമത്തെ ആൾ. ആസിഫിനും നേരത്തെ ജാമ്യം ലഭിച്ചിരുന്നു. സാകേത് കോടതി അഡീഷണൽ സെഷൻസ് ജഡ്ജ് അരുൾ വർമയാണ് കേസിൽ വിധി പ്രഖ്യാപനം നടത്തിയത്. 2020-ലെ പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഡൽഹി കലാപക്കേസിൽ യു.എ.പി.എ ചുമത്തി ജയിലിൽ കഴിയുകയാണ് ഷർജീൽ ഇമാം.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

യു.പിലും ഹരിയാനയിലും മണിപ്പൂരിലും ഭൂചലനം
ന്യൂദൽഹി -
ഉത്തർപ്രദേശിലും ഹരിയാനയിലും മണിപ്പൂരിലും ഭൂചലനം. ഇന്നലെ രാത്രിയാണ് യു.പിയിലും ഹരിയാനയിലും ഭൂചലനമുണ്ടായതെങ്കിൽ മണിപ്പൂരിൽ ഇന്ന് രാവിലെയായിരുന്നു സംഭവം. ഹരിയാനയിലും പടിഞ്ഞാറൻ യു.പിയിലുമുണ്ടായ ഭൂചലനം 3.2 തീവ്രത രേഖപ്പെടുത്തിയപ്പോൾ മണിപ്പൂരിലേത് റിക്ടർ സ്‌കെയിലിൽ 4 തീവ്രത രേഖപ്പെടുത്തി. 
 പടിഞ്ഞാറൻ യു.പിയിലെ ഷാംലിയിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നും രാത്രി 9.31ഓടെയാണ് ഷുഗർബെൽറ്റ് എന്ന പ്രദേശത്ത് ഭൂചലനമുണ്ടായതെന്നും നാഷണൽസെന്റർ ഫോർ സീസ്‌മോളജി (എൻ.സി.എസ്) അറിയിച്ചു. അഞ്ചു കിലോമീറ്ററോളം വ്യാപ്തിയിലാണ് ഭൂചലനമുണ്ടായതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി.
 മണിപ്പൂരിൽ ശനിയാഴ്ച രാവിലെ 6:14-നാണ് ഭൂചലനം ഉണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്‌മോളജി അധികൃതർ പറഞ്ഞു. ഭൂചലനത്തിന്റെ ആഴം 10 കിലോമീറ്ററാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

 

ഉമ്മൻചാണ്ടിയുടെ ചികിത്സാനിഷേധം; കുടുംബം മാനനഷ്ടക്കേസിന്

- രോഗശയ്യയിലായ ഉമ്മൻചാണ്ടിക്ക് അദ്ദേഹത്തിന്റെ കുടുബം ചികിത്സ നിഷേധിക്കുകയാണെന്നും ഇതിനെതിരെ പുതുപ്പള്ളിയിലെ ജനങ്ങൾ പ്രതിഷേധത്തിനൊരുങ്ങുകയാണെന്നുമുള്ള ഇന്ത്യൻ എക്‌സ്പ്രസ് പത്രത്തിന്റെ തെറ്റായ വാർത്തയ്‌ക്കെതിരെയാണ് മാനനഷ്ടക്കേസ് നൽകുകയെന്ന് മകൻ ചാണ്ടി ഉമ്മൻ.

കോട്ടയം - കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടിക്കെതിരെയുള്ള തെറ്റായ വാർത്തയ്‌ക്കെതിരെ ദ ന്യു ഇന്ത്യൻ എക്‌സപ്രസ് പത്രത്തിനെതിരെ മാനനഷ്ടക്കേസ് നല്കുമെന്ന് ഉമ്മൻചാണ്ടിയുടെ കുടുബം.  രോഗശയ്യയിലായ ഉമ്മൻചാണ്ടിക്ക് അദ്ദേഹത്തിന്റെ കുടുബം ചികിത്സ നിഷേധിക്കുകയാണെന്നും ഇതിനെതിരെ അദ്ദേഹത്തിന്റെ മണ്ഡലമായ പുതുപ്പള്ളിയിലെ ജനങ്ങൾ പ്രതിഷേധത്തിനൊരുങ്ങുകയാണെന്നും പത്രം വാർത്ത നൽകിയിരുന്നു. ഇത് അവാസ്തവമാണെന്നും അപകീർത്തികരമാണെന്നും വിശദീകരിച്ചാണ് ഉമ്മൻചാണ്ടിയുടെ കുടുംബം നിയമനടപടിക്കൊരുങ്ങുന്നത്. മകൻ ചാണ്ടി ഉമ്മൻ തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
 ഉമ്മൻചാണ്ടിയുടെ ചികിത്സ അനന്തമായി നീണ്ടുപോകുന്നതിൽ വലിയ ആശങ്ക പുതുപ്പള്ളിയിലെ ജനങ്ങൾക്കുണ്ടെന്നാണ് ദ ന്യു ഇന്ത്യൻ എക്‌സപ്രസ് ദിനപത്രം റിപ്പോർട്ട് ചെയ്തത്. തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വസതിയിൽ ചികിത്സ നിഷേധിക്കപ്പെട്ട ഉമ്മൻചാണ്ടി തടവുകാരനെപ്പോലെ കഴിയുകയാണെന്നും പത്രം ചൂണ്ടിക്കാട്ടി. ബാംഗഌരിൽ അദ്ദേഹത്തിന് ലഭിക്കേണ്ട വിദഗ്ധ ചികിത്സ വൈകിപ്പിക്കുന്നതിനെതിരെ പുതുപ്പള്ളിയിലെ ജനങ്ങൾ വളരെ ആശങ്കയിലാണ്. കഴിഞ്ഞ 53 വർഷമായി എല്ലാ ഞായാറാഴ്ചയും പുതുപ്പള്ളിയിലെത്താറുളള ഉമ്മൻചാണ്ടിക്ക് കഴിഞ്ഞ കുറെ ദിവസമായി അതിന് കഴിയുന്നില്ലെന്നതാണ് ജനങ്ങളുടെ രോഷമുണർത്തിയതെന്നും റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെതിരെ പുതുപ്പള്ളിയിലെ ജനങ്ങൾ അവിടുത്തെ ഗാന്ധി പ്രതിമക്ക് മുന്നിൽ സമരത്തിന് പരിപാടിയിട്ടതായും റിപ്പോർട്ടിലുണ്ടായിരുന്നു. ഇത് കുടുംബത്തെ പ്രകോപിപ്പിച്ചതായാണ് വിവരം. തുടർന്നാണ് പത്രത്തിനെതിരെ ചാണ്ടി ഉമ്മൻ മാനനഷ്ടക്കേസ് നൽകുമെന്ന് എഫ്.ബിയിലൂടെ കുറിപ്പിട്ടത്.

Latest News