ന്യൂദല്‍ഹി- അദാനിയുടെ ബിസിനസ് ധാര്‍മികമായിരുന്നു എന്നറിയാന്‍ രാജ്യത്തിന് അവകാശമുണ്ടെന്ന് പാര്‍ട്ടി നേതാവ് രാഹുല്‍ ഗാന്ധിയുടെ പഴയ ട്വീറ്റ് വീണ്ടും ട്വീറ്റ് ചെയ്ത് കോണ്‍ഗ്രസ്. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് അദാനിയുടെ ബിസിനസ് മോഡലിനെ കുറിച്ച് അറിയാന്‍ രാജ്യത്തിന് അവകാശമുണ്ടെന്ന കോണ്‍ഗ്രസിന്റെ ട്വീറ്റ്.
നിങ്ങള്‍ ജീവിക്കാന്‍ തന്നെ പാടുപെടുമ്പോള്‍ അദാനിയുടെ സമ്പത്തില്‍ 12 ലക്ഷം കോടി വര്‍ധിച്ചുവെന്നും ഇരട്ടിയാണ് വര്‍നവെന്നും ചൂണ്ടിക്കാട്ടിയായിരുന്നു രാഹുല്‍ ഗാന്ധിയുടെ 2020ലെ ട്വീറ്റ്.
'നിങ്ങള്‍ ഈ ട്വീറ്റ് ഓര്‍ക്കുന്നുണ്ടോ? ഇപ്പോള്‍, പ്രധാനപ്പെട്ട ചോദ്യം, വര്‍ഷങ്ങളായി തന്റെ സമ്പത്ത് വര്‍ദ്ധിപ്പിക്കാന്‍ അദ്ദേഹത്തിന് എങ്ങനെ കഴിഞ്ഞു? അദ്ദേഹത്തിന്റെ ബിസിനസ്സ് മോഡല്‍ എന്താണ്? ഇത് 100% ധാര്‍മ്മികമാണോ? അറിയാനുള്ള അവകാശം ഇന്ത്യക്കുണ്ട്- കോണ്‍ഗ്രസ് ചോദിച്ചു.
2020ല്‍, ലോകത്തിലെ ഏറ്റവും സമ്പന്നരുടെ പട്ടികയില്‍ എലോണ്‍ മസ്‌കിനെയും ജെഫ് ബെസോസിനെയും പിന്തള്ളി അദാനി തന്റെ ആസ്തിയിലേക്ക് 16.2 ബില്യണ്‍ ഡോളര്‍ സമ്പാദിച്ചപ്പോള്‍, 2020 ല്‍ അവരുടെ സമ്പത്ത് വര്‍ദ്ധിച്ചിട്ടുണ്ടോ എന്നാണ് രാഹുല്‍ ജനങ്ങളോട് ചോദിച്ചത്.
'2020ല്‍ നിങ്ങളുടെ സമ്പത്ത് എത്രമാത്രം വര്‍ധിച്ചു? പൂജ്യം. അദ്ദേഹം 12 ലക്ഷം കോടി രൂപ സമ്പാദിക്കുകയും സമ്പത്ത് 50% വര്‍ദ്ധിപ്പിക്കുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ അതിജീവിക്കാന്‍ പാടുപെടുന്നു. എന്തുകൊണ്ടെന്ന് പറയാമോ?' രാഹുല്‍ ചോദിച്ചു.
How much did your wealth increase in 2020? Zero.
— Rahul Gandhi (@RahulGandhi) March 13, 2021
You struggle to survive while he makes ₹ 12 Lakh Cr and increases his wealth by 50%.
Can you tell me why? pic.twitter.com/5sW65Kx7bi
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)