ആധാറിനെയും ഡിജിറ്റല്‍ ഇന്ത്യയെയും അപമാനിക്കുന്ന തരത്തിലുള്ള രംഗങ്ങള്‍ ഉണ്ടെന്ന് പറഞ്ഞ് റിലീസ് തടയണമെന്നാവശ്യപ്പെട്ട വിശാല്‍ ചിത്രമാണ് ഇരുമ്പ് തിരൈ. എന്നാല്‍ ഇപ്പോല്‍ ചിത്രം തിയറ്ററുകളില്‍ വിജയകരമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്.
എന്നാല്‍ ഇപ്പോള്‍ ചിത്രത്തിലെ സെന്‍സര്‍ ചെയ്യാത്ത രംഗങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ തന്നെ പുറത്തുവിട്ടിരിക്കുകയാണ്. ആധാറിനെയും ഡിജിറ്റല്‍ ഇന്ത്യയെയും വിമര്‍ശിക്കുന്ന തരത്തിലുള്ള ഈ വീഡിയോ ഇന്നലെയാണ് പുറത്തുവിട്ടത്. ഇതിനോടകം തന്നെ ദൃശ്യങ്ങള്‍ യൂട്യൂബ് ട്രന്‍ഡിംഗ് ലിസ്റ്റില്‍ ഇടം നേടിക്കഴിഞ്ഞിരുന്നു. കൂടാതെ വിജയ് മല്യ, നിരവ് മോദി എന്നിവരെക്കുറിച്ചുള്ള പരാമര്‍ശങ്ങളും തമിഴ്നാട്ടിലെ ബി ജെ പി നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു. ആധാറിനെ രൂക്ഷമായി വിമര്‍ശിക്കുന്ന ചില ഭാഗങ്ങളുണ്ടെന്നും അതിനാല്‍ സിനിമയുടെ പ്രദര്‍ശനം നിര്‍ത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ട് നടരാജന്‍ എന്ന ഒരാള്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കേസിനാസ്പദമായ യാതൊന്നും കണ്ടെത്താന്‍ സാധിച്ചില്ല എന്ന് വ്യക്തമാക്കി കോടതി ഈ ആവശ്യം തള്ളിക്കളഞ്ഞു.