വടകര / കോഴിക്കോട് - ഓടുന്ന ട്രെയിനിൽ നിന്നും സഹയാത്രികൻ തള്ളിയിട്ടതിനെ തുടർന്ന് ഗുരുതര പരുക്കുകളോടെ ഇന്നലെ വൈകീട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. യു.പി സ്വദേശി വിവേകാണ് മരിച്ചത്.
കണ്ണൂർ - എറണാകുളം ഇന്റർസിറ്റി എക്സ്പ്രസിൽ ഇന്നലെ വൈകീട്ട് വടകര മുക്കാളിയിൽ വച്ചായിരുന്നു സംഭവം. കൂടെയുണ്ടായിരുന്ന അസ്സം സ്വദേശിയായ മുഫാദൂർ ഇസ്ലാം എന്നയാളാണ് യുവാവായ വിവേകിനെ പുറത്തേക്ക് തള്ളിയിട്ടതെന്ന് പോലീസ് പറഞ്ഞു. തുടർന്ന് ഗുരുതരമായ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പ്രതിയെ സംഭവത്തിന് ദൃക്സാക്ഷികളായ യാത്രക്കാർ ചേർന്ന് പിടികൂടിയാണ് ആർ.പി.എഫിന് കൈമാറിയത്. സംഭവത്തിൽ കെസെടുത്ത് അന്വേഷിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.
യു.പിലും ഹരിയാനയിലും മണിപ്പൂരിലും ഭൂചലനം
ന്യൂദൽഹി - ഉത്തർപ്രദേശിലും ഹരിയാനയിലും മണിപ്പൂരിലും ഭൂചലനം. ഇന്നലെ രാത്രിയാണ് യു.പിയിലും ഹരിയാനയിലും ഭൂചലനമുണ്ടായതെങ്കിൽ മണിപ്പൂരിൽ ഇന്ന് രാവിലെയായിരുന്നു സംഭവം. ഹരിയാനയിലും പടിഞ്ഞാറൻ യു.പിയിലുമുണ്ടായ ഭൂചലനം 3.2 തീവ്രത രേഖപ്പെടുത്തിയപ്പോൾ മണിപ്പൂരിലേത് റിക്ടർ സ്കെയിലിൽ 4 തീവ്രത രേഖപ്പെടുത്തി.
പടിഞ്ഞാറൻ യു.പിയിലെ ഷാംലിയിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നും രാത്രി 9.31ഓടെയാണ് ഷുഗർബെൽറ്റ് എന്ന പ്രദേശത്ത് ഭൂചലനമുണ്ടായതെന്നും നാഷണൽസെന്റർ ഫോർ സീസ്മോളജി (എൻ.സി.എസ്) അറിയിച്ചു. അഞ്ചു കിലോമീറ്ററോളം വ്യാപ്തിയിലാണ് ഭൂചലനമുണ്ടായതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി.
മണിപ്പൂരിൽ ശനിയാഴ്ച രാവിലെ 6:14-നാണ് ഭൂചലനം ഉണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അധികൃതർ പറഞ്ഞു. ഭൂചലനത്തിന്റെ ആഴം 10 കിലോമീറ്ററാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ഉമ്മൻചാണ്ടിയുടെ ചികിത്സാനിഷേധം; കുടുംബം മാനനഷ്ടക്കേസിന്
- രോഗശയ്യയിലായ ഉമ്മൻചാണ്ടിക്ക് അദ്ദേഹത്തിന്റെ കുടുബം ചികിത്സ നിഷേധിക്കുകയാണെന്നും ഇതിനെതിരെ പുതുപ്പള്ളിയിലെ ജനങ്ങൾ പ്രതിഷേധത്തിനൊരുങ്ങുകയാണെന്നുമുള്ള ഇന്ത്യൻ എക്സ്പ്രസ് പത്രത്തിന്റെ തെറ്റായ വാർത്തയ്ക്കെതിരെയാണ് മാനനഷ്ടക്കേസ് നൽകുകയെന്ന് മകൻ ചാണ്ടി ഉമ്മൻ.
കോട്ടയം - കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടിക്കെതിരെയുള്ള തെറ്റായ വാർത്തയ്ക്കെതിരെ ദ ന്യു ഇന്ത്യൻ എക്സപ്രസ് പത്രത്തിനെതിരെ മാനനഷ്ടക്കേസ് നല്കുമെന്ന് ഉമ്മൻചാണ്ടിയുടെ കുടുബം. രോഗശയ്യയിലായ ഉമ്മൻചാണ്ടിക്ക് അദ്ദേഹത്തിന്റെ കുടുബം ചികിത്സ നിഷേധിക്കുകയാണെന്നും ഇതിനെതിരെ അദ്ദേഹത്തിന്റെ മണ്ഡലമായ പുതുപ്പള്ളിയിലെ ജനങ്ങൾ പ്രതിഷേധത്തിനൊരുങ്ങുകയാണെന്നും പത്രം വാർത്ത നൽകിയിരുന്നു. ഇത് അവാസ്തവമാണെന്നും അപകീർത്തികരമാണെന്നും വിശദീകരിച്ചാണ് ഉമ്മൻചാണ്ടിയുടെ കുടുംബം നിയമനടപടിക്കൊരുങ്ങുന്നത്. മകൻ ചാണ്ടി ഉമ്മൻ തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ഉമ്മൻചാണ്ടിയുടെ ചികിത്സ അനന്തമായി നീണ്ടുപോകുന്നതിൽ വലിയ ആശങ്ക പുതുപ്പള്ളിയിലെ ജനങ്ങൾക്കുണ്ടെന്നാണ് ദ ന്യു ഇന്ത്യൻ എക്സപ്രസ് ദിനപത്രം റിപ്പോർട്ട് ചെയ്തത്. തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വസതിയിൽ ചികിത്സ നിഷേധിക്കപ്പെട്ട ഉമ്മൻചാണ്ടി തടവുകാരനെപ്പോലെ കഴിയുകയാണെന്നും പത്രം ചൂണ്ടിക്കാട്ടി. ബാംഗഌരിൽ അദ്ദേഹത്തിന് ലഭിക്കേണ്ട വിദഗ്ധ ചികിത്സ വൈകിപ്പിക്കുന്നതിനെതിരെ പുതുപ്പള്ളിയിലെ ജനങ്ങൾ വളരെ ആശങ്കയിലാണ്. കഴിഞ്ഞ 53 വർഷമായി എല്ലാ ഞായാറാഴ്ചയും പുതുപ്പള്ളിയിലെത്താറുളള ഉമ്മൻചാണ്ടിക്ക് കഴിഞ്ഞ കുറെ ദിവസമായി അതിന് കഴിയുന്നില്ലെന്നതാണ് ജനങ്ങളുടെ രോഷമുണർത്തിയതെന്നും റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെതിരെ പുതുപ്പള്ളിയിലെ ജനങ്ങൾ അവിടുത്തെ ഗാന്ധി പ്രതിമക്ക് മുന്നിൽ സമരത്തിന് പരിപാടിയിട്ടതായും റിപ്പോർട്ടിലുണ്ടായിരുന്നു. ഇത് കുടുംബത്തെ പ്രകോപിപ്പിച്ചതായാണ് വിവരം. തുടർന്നാണ് പത്രത്തിനെതിരെ ചാണ്ടി ഉമ്മൻ മാനനഷ്ടക്കേസ് നൽകുമെന്ന് എഫ്.ബിയിലൂടെ കുറിപ്പിട്ടത്.