- രോഗശയ്യയിലായ ഉമ്മൻചാണ്ടിക്ക് അദ്ദേഹത്തിന്റെ കുടുബം ചികിത്സ നിഷേധിക്കുകയാണെന്നും ഇതിനെതിരെ പുതുപ്പള്ളിയിലെ ജനങ്ങൾ പ്രതിഷേധത്തിനൊരുങ്ങുകയാണെന്നുമുള്ള ഇന്ത്യൻ എക്‌സ്പ്രസ് പത്രത്തിന്റെ തെറ്റായ വാർത്തയ്‌ക്കെതിരെയാണ് മാനനഷ്ടക്കേസ് നൽകുകയെന്ന് മകൻ ചാണ്ടി ഉമ്മൻ.
കോട്ടയം - കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടിക്കെതിരെയുള്ള തെറ്റായ വാർത്തയ്‌ക്കെതിരെ ദ ന്യു ഇന്ത്യൻ എക്‌സപ്രസ് പത്രത്തിനെതിരെ മാനനഷ്ടക്കേസ് നല്കുമെന്ന് ഉമ്മൻചാണ്ടിയുടെ കുടുബം. രോഗശയ്യയിലായ ഉമ്മൻചാണ്ടിക്ക് അദ്ദേഹത്തിന്റെ കുടുബം ചികിത്സ നിഷേധിക്കുകയാണെന്നും ഇതിനെതിരെ അദ്ദേഹത്തിന്റെ മണ്ഡലമായ പുതുപ്പള്ളിയിലെ ജനങ്ങൾ പ്രതിഷേധത്തിനൊരുങ്ങുകയാണെന്നും പത്രം വാർത്ത നൽകിയിരുന്നു. ഇത് അവാസ്തവമാണെന്നും അപകീർത്തികരമാണെന്നും വിശദീകരിച്ചാണ് ഉമ്മൻചാണ്ടിയുടെ കുടുംബം നിയമനടപടിക്കൊരുങ്ങുന്നത്. മകൻ ചാണ്ടി ഉമ്മൻ തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ഉമ്മൻചാണ്ടിയുടെ ചികിത്സ അനന്തമായി നീണ്ടുപോകുന്നതിൽ വലിയ ആശങ്ക പുതുപ്പള്ളിയിലെ ജനങ്ങൾക്കുണ്ടെന്നാണ് ദ ന്യു ഇന്ത്യൻ എക്‌സപ്രസ് ദിനപത്രം റിപ്പോർട്ട് ചെയ്തത്. തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വസതിയിൽ ചികിത്സ നിഷേധിക്കപ്പെട്ട ഉമ്മൻചാണ്ടി തടവുകാരനെപ്പോലെ കഴിയുകയാണെന്നും പത്രം ചൂണ്ടിക്കാട്ടി. ബാംഗഌരിൽ അദ്ദേഹത്തിന് ലഭിക്കേണ്ട വിദഗ്ധ ചികിത്സ വൈകിപ്പിക്കുന്നതിനെതിരെ പുതുപ്പള്ളിയിലെ ജനങ്ങൾ വളരെ ആശങ്കയിലാണ്. കഴിഞ്ഞ 53 വർഷമായി എല്ലാ ഞായാറാഴ്ചയും പുതുപ്പള്ളിയിലെത്താറുളള ഉമ്മൻചാണ്ടിക്ക് കഴിഞ്ഞ കുറെ ദിവസമായി അതിന് കഴിയുന്നില്ലെന്നതാണ് ജനങ്ങളുടെ രോഷമുണർത്തിയതെന്നും റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെതിരെ പുതുപ്പള്ളിയിലെ ജനങ്ങൾ അവിടുത്തെ ഗാന്ധി പ്രതിമക്ക് മുന്നിൽ സമരത്തിന് പരിപാടിയിട്ടതായും റിപ്പോർട്ടിലുണ്ടായിരുന്നു. ഇത് കുടുംബത്തെ പ്രകോപിപ്പിച്ചതായാണ് വിവരം. തുടർന്നാണ് പത്രത്തിനെതിരെ ചാണ്ടി ഉമ്മൻ മാനനഷ്ടക്കേസ് നൽകുമെന്ന് എഫ്.ബിയിലൂടെ കുറിപ്പിട്ടത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)