കോഴിക്കോട് സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം നിര്യാതനായി

റിയാദ് -  റിയാദിൽ ഹൃദയാഘാതം മൂലം കോഴിക്കോട് സ്വദേശി നിര്യാതനായി. കോഴിക്കോട്  തോട്ടിൽപ്പാലം പത്തിരിപ്പാല സ്വദേശി ജോസഫ് (60) ആണ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന്  ബത്ഹയിലെ ക്ലിനിക്കിലെത്തിച്ചപ്പോഴേക്കും മരിച്ചത്.

ഭാര്യ, പരേതയായ മോളി ജോസഫ്. മക്കൾ, ജോജോ ജോസഫ്, ഷെല്ലി മോൾ, ഷൈ മോൾ. ഇരുപത്തി ഏഴ് വർഷമായി സൗദിയിൽ ഡ്രൈവര്‍ ജോലി ചെയ്യ്തു വരുകയായിരുന്ന. ആറു മാസം മുമ്പാണ് അവസാനമായി നാട്ടില്‍ പോയി വന്നത്.

മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടി ക്രമങ്ങളുമായി റിയാദ് മലപ്പുറം  ജില്ലാ കെഎംസിസി വെൽഫെയർ  വിംഗ് ചെയർമാൻ  റഫീഖ്  പുല്ലൂർ, ജുനൈദ് താനൂർ  എന്നിവർ രംഗത്തുണ്ട്.

Tags

Latest News