ന്യൂദല്‍ഹി-ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് തര്‍ക്കത്തിലുള്ള ഗോവയിലെ വീടും സ്ഥലവും ഉപേക്ഷിക്കുകയാണെന്ന് ഫ്രഞ്ച് നടി മരിയാന്‍ ബോര്‍ഗോ. തര്‍ക്കത്തെ തുടര്‍ന്ന് തന്നെ ഗോവയില്‍ ഓരാഴ്ച ബന്ദിയാക്കിയതായി ഇവര്‍ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ അങ്ങനെയൊരു സംഭവമില്ലെന്നും വിഷയം കോടതിയിലാണെന്നുമാണ് പോലീസ് വിശദീകരിച്ചത്. ഇതിനു പിന്നാലെയാണ് മരിയാന്‍ ബോര്‍ഗോയുടെ പുതിയ പ്രസ്താവന.
പ്രധാനമന്ത്രി നരേന്ദ്ര മോഡി വിദേശ രാജ്യങ്ങളില്‍ വരച്ചുകാണിക്കുന്ന ഇന്ത്യ ഇതല്ലെന്നും മരിയാന്‍ ബോര്‍ഗോ വിമര്‍ശിച്ചു.
ഗോവ തലസ്ഥാനമായ പനാജിയിലെ വിനോദസഞ്ചാര കേന്ദ്രമായ കലന്‍ഗൂട്ട് ബീച്ചിനു സമീപം മരിയാന്‍ ബോര്‍ഗോ വാങ്ങിയ വസ്തുവിന്റെ തര്‍ക്കത്തെ തുടര്‍ന്ന് ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് തന്നെ ബന്ദിയാക്കിയതായാണ് നടി ആരോപണം ഉന്നയിച്ചിരുന്നത്.
വീടിന്റെ മുന്‍ ഉടമയുടെ ഭാര്യയാണ് പ്രശ്‌നങ്ങള്‍ക്കു കാരണമെന്നാണ് ഇവര്‍ പറയുന്നത്. താന്‍ വാങ്ങിയ വീടിനുമേല്‍ വ്യാജ ഉടമസ്ഥാവകാശം ഉന്നയിക്കുന്ന ആളുകള്‍ ചേര്‍ന്ന് വീട്ടിലേക്കുള്ള വൈദ്യുതി ബന്ധവും കുടിവെള്ള വിതരണവും തടസ്സപ്പെടുത്തിയതായും താന്‍ ഇരുട്ടിലാണെന്നും നടി പറയുന്നു.
മോഡി പറയുന്ന ഇന്ത്യ ഇതല്ല. വിനോദ സഞ്ചാരത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലമെന്ന ചിത്രമാണ് ഇന്ത്യയെക്കുറിച്ച് മോഡി വിദേശരാജ്യങ്ങളില്‍ പ്രചരിപ്പിക്കുന്നത്. പക്ഷേ, അടുത്തിടെ എനിക്കുണ്ടായ അനുഭവങ്ങള്‍ തീര്‍ത്തും നിരാശപ്പെടുത്തി- നടി പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)