Sorry, you need to enable JavaScript to visit this website.

രാത്രി കൂടെ കിടക്കാന്‍ സ്‌പോണ്‍സര്‍ ആവശ്യപ്പെട്ടപ്പോള്‍ അവതാരക രഞ്ജിനി ഹരിദാസ് കൊടുത്തത് എട്ടിന്റെ പണി

മലയാളത്തിലെ അവതാരകര്‍ക്കിടയില്‍ എക്കാലവും വേറിട്ടു നില്‍ക്കുന്ന ശൈലിയാണ് രഞ്ജിനി ഹരിദാസിന്റേത്. ഇംഗ്ലീഷും മലയാളവും ചേര്‍ന്ന് മംഗ്ലീഷ് എന്നൊരു ഭാഷ തന്നെ അവര്‍ സ്വന്തമായി ഉണ്ടാക്കിയിട്ടുണ്ട്. വയസ് താല്‍പതിലെത്തിയെങ്കിലും അവര്‍ ഇപ്പോഴും വിവാഹം കഴിച്ചിട്ടില്ല. അതിന്റെതായ ചില പ്രശ്നങ്ങള്‍ തനിക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് അടുത്തിടെ രഞ്ജിനി തന്നെ പറഞ്ഞിരുന്നു. അതേ സമയം പരിപാടിയ്ക്ക് പോയ താന്‍ അവിടെയുള്ളവരുടെ കൂടെ കിടന്നിട്ടേ തിരിച്ച് പോവുകയുള്ളുവെന്ന് പറഞ്ഞതിനെ പറ്റി വെളിപ്പെടുത്തുകയാണ് താരമിപ്പോള്‍. നടി സ്വാസിക വിജയ് അവതാരകയായിട്ടെത്തുന്ന റെഡ് കാര്‍പെറ്റ് എന്ന പരിപാടിയില്‍ അതിഥിയായി എത്തിയതായിരുന്നു രഞ്ജിനി ഹരിദാസ്. ഇപ്പോഴും മറക്കാന്‍ പറ്റാത്തൊരു സംഭവത്തെ കുറിച്ച് പറയുന്നതിനിടയിലാണ് ഇക്കാര്യം നടി പറഞ്ഞത്.  താന്‍ പ്രണയത്തിലാണെന്നും ബോയ്ഫ്രണ്ടിന്റെ കൂടെയുള്ള ജീവിതത്തെ പറ്റിയുമൊക്കെ നടി തന്നെ പറഞ്ഞിട്ടുണ്ട്. ഇതിനിടയിലാണ് വര്‍ക്കിന് പോയ സ്ഥലത്ത് നിന്നും ഒരനുഭവം ഉണ്ടായതിനെ പറ്റി രഞ്ജിനി വ്യക്തമാക്കിയത്. രഞ്ജിനിയുടെ വാക്കുകളിങ്ങനെയാണ്... 'എനിക്ക് അത്ര പരിചയമില്ലാത്ത സ്ഥലത്ത് വര്‍ക്കിന് പോയതിന് ശേഷം എന്റെ കൂടെ ആരുമില്ലെങ്കില്‍ ജോലി കഴിഞ്ഞ ഉടനെ തന്നെ ഞാന്‍ അവിടെ നിന്നും സ്ഥലം കാലിയാക്കും. എന്നാല്‍ അതിന് പറ്റാത്തൊരു ദിവസം അയാള്‍ രാത്രി പെയ്മെന്റിന്റെ കാര്യം പറയാന്‍ വന്നു. ഇന്ന് നിന്നിട്ട് പോയാല്‍ പോരെ എന്ന് ചോദിച്ചു. ഏയ് അതൊന്നും പറ്റില്ല. എനിക്കിന്ന് തന്നെ വീട്ടില്‍ പോവണമെന്ന് ഞാനും പറഞ്ഞു. സത്യത്തില്‍ മരമണ്ടിയായ എനിക്ക് കാര്യം മനസിലായില്ല.  ഇതോടെ അദ്ദേഹം തന്നെ സംസാരിച്ചു. 'അതല്ല, കോര്‍ഡിനേറ്റര്‍ പറഞ്ഞു, ഇന്ന് രാത്രി ഇവിടെ നിന്ന്, അദ്ദേഹത്തിന്റെ കൂടെ കിടന്നതിന് ശേഷം പിറ്റേന്ന് രാവിലെ സന്തോഷത്തോടെ ഞാന്‍ എഴുന്നേറ്റ് പോവുമെന്ന് പോലും',. കോര്‍ഡിനേറ്റര്‍ അങ്ങനെ പറഞ്ഞോ? എങ്കില്‍ പിന്നെ അതറിയണമല്ലോ എന്ന് കരുതി ലോബിയിലേക്ക് പോയി. എന്നിട്ട് കോര്‍ഡിനേറ്ററെ വിളിച്ചു. പിന്നാലെ അവിടെയുള്ള ഡ്രൈവര്‍ അടക്കം എല്ലാവരെയും വിളിച്ചു. ചേട്ടാ.. ചേട്ടന്‍ പറഞ്ഞോ ഇദ്ദേഹത്തിന്റെ കൂടെ രാത്രിയില്‍ ഞാന്‍ കിടന്നുറങ്ങുമെന്ന്? അതിനുള്ള കാശ് ഞാന്‍ വാങ്ങിച്ചിരുന്നോ എന്നും ചോദിച്ചതായി രഞ്ജിനി വ്യക്തമാക്കുന്നു. അതോടെ അയാളുടെ സൂക്കേട് തീര്‍ന്നു. താന്‍ ഇങ്ങനെയാണെന്നാണ് രഞ്ജിനി പറയുന്നത്. അതേ സമയം രഞ്ജിനി ഇനിയും വിവാഹം കഴിക്കാത്തത് കൊണ്ടാണ് ഇത്തരം ചോദ്യങ്ങളൊക്കെ നേരിടേണ്ടി വരുന്നതെന്നാണ് ആരാധകര്‍ പറയുന്നത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


 

Latest News