തിരുവനന്തപുരം : ആലപ്പുഴയിലടക്കം സംഘടനാ പ്രശ്‌നങ്ങള്‍ പാര്‍ട്ടിക്ക് തലവേദന സൃഷിടിക്കുന്നതിനിടെ സി പി എമ്മിന്റെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നേതൃത്വത്തില്‍ ജില്ലാ കമ്മിറ്റി യോഗം അടുത്ത ദിവസം ചേരാനിരിക്കെയാണ് ഇന്നത്തെ സംസ്ഥാന സെക്രട്ടേറിയറ്റ്. പാലക്കാട് , തൃക്കാക്കര എന്നിവിടങ്ങളിലെ സംഘടനാ വിഷയങ്ങള്‍ അന്വേഷിച്ച കമ്മിഷന്‍ റിപ്പോര്‍ട്ടുകളും പരിഗണിച്ചേക്കും. സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഈ മാസം അവസാനം തുടങ്ങാനിരിക്കുന്ന ജാഥയുടെ ഒരുക്കങ്ങളും വിലയിരുത്തും.
സി പി ഐ നിര്‍ണായക നിര്‍വാഹക സമിതി യോഗവും ഇന്ന് തിരുവനന്തപുരത്ത് ചേരും. മുന്‍ മന്ത്രി ഇ ചന്ദ്രശേഖരനെ ബി ജെ പി പ്രവര്‍ത്തകര്‍ ആക്രമിച്ച കേസില്‍ സി പി എം നേതാക്കളുടെ കൂറ് മാറ്റവും പാര്‍ട്ടിക്കുണ്ടായ വീഴ്ചയും യോഗം ചര്‍ച്ച ചെയും. കേസ് നടത്തിപ്പില്‍ പാര്‍ട്ടിക്കുണ്ടായ വീഴ്ചകള്‍ കമ്മറ്റിയില്‍ ഉയര്‍ന്നാല്‍ വിമര്‍ശനങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്.
കൂറുമാറ്റത്തില്‍ സി പി എമ്മിനെ രൂക്ഷമായി വിമര്‍ശിച്ച് ദേശീയ എക്‌സിക്യൂട്ടീവ് അംഗം കെ പ്രകാശ് ബാബു രംഗത്ത് എത്തിയിരുന്നു. എന്നാല്‍ അതിനു വിരുദ്ധ നിലപാടായിരുന്നു സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റേത്.
മന്ത്രി പി പ്രസാദ് പാര്‍ട്ടിയുടെ അനുമതിയില്ലാതെ ഇസ്രയേല്‍ യാത്ര നിശ്ചയിച്ചതും ചര്‍ച്ചയായേക്കും. പ്രായപരിധി നിബന്ധനയെ തുടര്‍ന്ന് കമ്മറ്റികളില്‍ നിന്ന് ഒഴിവാക്കപ്പെട്ട മുതിര്‍ന്ന നേതാക്കളെ ഏതു ഘടകത്തില്‍ സഹകരിപ്പിക്കണമെന്ന കാര്യത്തിലും തീരുമാനം ഉണ്ടായേക്കും.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)