നെറ്റ്ഫ്ളിക്സ് ഉപഭോക്താക്കള്‍ക്ക് ഒരു വീട്ടിലുള്ളവരുമായല്ലാതെ പാസ്‌വേഡ് പങ്കുവെക്കാന്‍ സാധിക്കാത്ത നിലയില്‍ നിയന്ത്രണം നടപ്പിലായി. നെറ്റ്ഫ്ളിക്സിന്റെ പുതിയ അപ്ഡേറ്റിലാണ് ഈ പാസ്‌വേഡ് ഷെയറിംഗ് നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്. ഉപഭോക്താക്കള്‍ ഒരേ ഇടത്താണ് താമസിക്കുന്നത് എന്ന് ഉറപ്പുവരുത്താന്‍ മാസംതോറും ഒരിക്കലെങ്കിലും അവരുടെ ഉപകരണങ്ങള്‍ ഒരേ വൈഫൈയില്‍ കണക്റ്റ് ചെയ്യാന്‍ നെറ്റ്ഫ്ളിക്സ് ആവശ്യപ്പെടും.
പാസ്‌വേഡ് ഷെയര്‍ ചെയ്യുന്നത് പൂര്‍ണമായും നിര്‍ത്തുകയല്ല, വീട്ടിലുള്ളവരുമായി മാത്രം പങ്കുവെച്ചാല്‍ മതിയെന്ന നിയന്ത്രണമാണ് അവതരിപ്പിച്ചിരിക്കുന്നത്.
അക്കൗണ്ട് ലോഗിന്‍ ചെയ്ത ഉപകരണത്തിന്റെ പ്രൈമറി ലൊക്കേഷന്‍ ഇതിനായി പരിഗണിക്കും. വൈഫൈയുമായി ബന്ധിപ്പിക്കാന്‍ ആവശ്യപ്പെടുന്നത് ഇതിന് വേണ്ടിയാണ്. മാസത്തില്‍ ഒരു തവണയെങ്കിലും ഇത് ആവശ്യപ്പെടും.
വീട്ടിലല്ലാതെ മറ്റൊരിടത്ത് താമസിക്കുന്നയാള്‍ക്ക് അക്കൗണ്ട് പാസ്‌വേഡ് കൈമാറുന്നതിന് ഉപഭോക്താവ് അധികതുക നല്‍കണം എന്നാണ് നെറ്റ്ഫ്ളിക്സ് പറയുന്നത്. പുറത്തുനിന്നുള്ളവര്‍ക്ക് ലോഗിന്‍ ചെയ്യണമെങ്കില്‍ ഒരു താല്‍കാലിക് കോഡ് ആവശ്യമാണ്. ഈ കോഡ് ഉപയോഗിച്ചുള്ള ലോഗിന് ഏഴ് ദിവസത്തെ വാലിഡിറ്റി ആണുണ്ടാവുകയെന്നും നെറ്റ് ഫ്‌ളിക്‌സ് അറിയിച്ചു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)