ന്യൂദല്‍ഹി- ധനമന്ത്രി നിര്‍മല സീതാരാമന് അവതരിപ്പിച്ച ബജറ്റില്‍ ദരിദ്രര്‍ക്കും തൊഴില്‍രഹിതര്‍ക്കും വേണ്ടി ഒരു പ്രഖ്യാപനവും ഉണ്ടായിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം.
'ദരിദ്രര്‍' എന്ന വാക്ക് മാത്രം അവര്‍ രണ്ടുതവണ പ്രയോഗിച്ചു. എന്നിട്ട് ദരിദ്രര്‍ക്കായി ഈ ബജറ്റില്‍ എന്താണുള്ളത്? പരോക്ഷ നികുതി വെട്ടിക്കുറച്ചോ? ജിഎസ്ടി വെട്ടിക്കുറച്ചോ? സാധാരണക്കാര്‍ ഏറെ ആശ്രയിക്കുന്ന പെട്രോള്‍, ഡീസല്‍, വളം, സിമന്റ് എന്നിവയുടെ വില കുറച്ചോ?'- ചിദംബരം ചോദിച്ചു.
'87 മിനിറ്റ് പ്രസംഗത്തിനിടെ ഒരിക്കല്‍പോലും 'തൊഴിലില്ലായ്മ, ദാരിദ്ര്യം, അസമത്വം' എന്നിവയെക്കുറിച്ച് സംസാരിക്കണമെന്ന് ധനമന്ത്രിക്ക് തോന്നിയില്ല. കഴിഞ്ഞ മൂന്ന് വര്‍ഷമായി 5.6 കോടി ആളുകള്‍ ദാരിദ്ര്യരേഖക്ക് താഴെയാണെന്നാണ് അസിം പ്രേംജി സര്‍വകലാശാലയുടെ ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ അവസ്ഥയിലേക്ക് നയിച്ചതില്‍ പ്രധാനകാരണം കോവിഡ് ആണ്. അവരുടെ ഉന്നമനത്തിനായി എന്താണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തതെന്നും ചിദംബരം ചോദിച്ചു.