പല കാര്യങ്ങളിലും വേറിട്ട നിലപാടുളള നടിയാണ് നിമിഷ സജയന്‍. ഇപ്പോള്‍ തയ്ക്വാന്‍ഡോ പഠിക്കാന്‍ തയാറെടുക്കുകയാണ് നടി. വണ്‍സ്‌റ്റെപ് ക്ലബ് തയ്ക്വാന്‍ഡോ അക്കാദമിയിലാണ് നിമിഷ പരിശീലനം നേടുന്നത്.
തയ്ക്വാന്‍ഡോയോടുള്ള അടങ്ങാത്ത ആരാധനയാണ് ഈ ആയോധന കല പഠിക്കാന്‍ നിമിഷ സജയനെ പ്രേരിപ്പിച്ചത് എന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഏതെങ്കിലും സിനിമക്ക് വേണ്ടിയാണോ ഇതെന്ന് നടി വ്യക്തമാക്കിയിട്ടില്ല. 'മലയാളത്തിലെ ഏറ്റവും അര്‍പ്പണബോധമുള്ള നടി നിമിഷ സജയന്‍ തയ്ക്വാന്‍ഡോ പഠിക്കാനായി അക്കാദമിയിലെത്തി. തയ്ക്വാന്‍ഡോയോടുള്ള ശക്തമായ അഭിനിവേശമാണ് നിമിഷയെ പരിശീലനം നേടാന്‍ പ്രേരിപ്പിച്ചത്. മാസ്റ്റര്‍ എല്‍ദോസ് പി. എബിയാണ് നിമിഷയെ പരിശീലിപ്പിക്കുന്നത്.' വണ്‍സ്‌റ്റെപ് ക്ലബ് അക്കാദമി പങ്കുവച്ച പോസ്റ്റില്‍ പറയുന്നു. അക്കാദമിയില്‍ തയ്ക്വാന്‍ഡോ പരിശീലിക്കാന്‍ മാസ്റ്ററോടൊപ്പം നില്‍ക്കുന്ന നിമിഷയുടെ ചത്രവും അവര്‍ പങ്കുവച്ചിട്ടുണ്ട്.
ഒരു തെക്കന്‍ തല്ലുകേസ് ആണ് നിമിഷയുടേതായി അവസാനം തിയറ്ററുകളിലെത്തിയ ചിത്രം. നിവിന്‍ പോളി നായകനാകുന്ന തുറമുഖമാണ് റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ സിനിമ.