വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ ടൊവിനൊ തോമസിന്റെ പുതിയ ചിത്രം മറഡോണ തീയേറ്ററിലെത്താന്‍ ഒരുങ്ങുന്നു. മെയ് മാസത്തില്‍ തീയറ്ററുകളില്‍ എത്താനിരുന്ന ചിത്രത്തിന്റെ റിലീസ് സാങ്കേതിക കാരണങ്ങളാല്‍ അണിയറ പ്രവര്‍ത്തകര്‍ നീട്ടിവെക്കുകയായിരുന്നു. ജൂണ്‍ 22ന് ചിത്രം റിലീസിനെത്തും എന്ന് ടൊവിനോ ഫേ്‌സ്ബുക്കിലൂടെ അറിയിച്ചു.'ഈ ഡേറ്റ് ഉറപ്പിച്ചതാണേ ഇനി മാറ്റമുണ്ടാകില്ല' എന്നാണ് റിലീസിംഗ് തീയതി പ്രഖ്യാപിച്ച് ടൊവിനോ ഫേസ്ബുക്കില്‍ കുറിച്ചത്. നവാഗതനായ വിഷ്ണു നാരായണ്‍ ആണ് മറഡോണ സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ ടൊവിനോയുടെ നായിക ശരണ്യ എന്ന പുതുമുഖമാണ്. കൃഷ്ണമൂര്‍ത്തിയാണ് ചിത്രത്തിന്റെ തിരക്കഥ തയ്യറാക്കിയിരിക്കുന്നത്.