Sorry, you need to enable JavaScript to visit this website.

പോലീസ് വേഷത്തില്‍ മമ്മൂട്ടി; ക്രിസ്റ്റഫര്‍ റിലീസ് ഈ മാസം ഒമ്പതിന്

കൊച്ചി- മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണി കൃഷ്ണനൊരുക്കിയ ക്രിസ്റ്റഫറിന്റെ വേള്‍ഡ് വൈഡ് റിലീസ് ഈ മാസം ഒമ്പതിന്.  തെന്നിന്ത്യന്‍ താരം സ്‌നേഹയാണ് ചിത്രത്തില്‍ നായിക. ബീന മറിയം ചാക്കോ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ സ്‌നേഹയെത്തുന്നത്. ബയോഗ്രഫി ഓഫ് എ വിജിലന്റ് കോപ്പ് എന്ന ടാഗ് ലൈനോടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്.
ത്രില്ലര്‍ ചിത്രത്തിന്റെ തിരക്കഥ ഉദയകൃഷ്ണയാണ്. അമല പോള്‍, ഐശ്വര്യ ലക്ഷ്മി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ദിലീഷ് പോത്തന്‍, സിദ്ദിഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. പോലീസ് ഉദ്യോഗസ്ഥനായാണ് ചിത്രത്തില്‍ മമ്മൂട്ടിയെത്തുന്നത്. ജസ്റ്റിന്‍ വര്‍ഗീസ് ആണ് സംഗീതമൊരുക്കുന്നത്.
നാളുകള്‍ക്ക് ശേഷം സ്‌നേഹ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് ക്രിസ്റ്റഫര്‍. തുറുപ്പുഗുലാന്‍, ഗ്രേറ്റ് ഫാദര്‍, പ്രമാണി, ശിക്കാര്‍, വന്ദേമാതരം തുടങ്ങിയ ചിത്രങ്ങളില്‍ സ്‌നേഹ ആയിരുന്നു നായിക. തുറുപ്പുഗുലാന്‍, ഗ്രേറ്റ് ഫാദര്‍, പ്രമാണി, വന്ദേമാതരം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും സ്‌നേഹയും ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണ് ക്രിസ്റ്റഫര്‍. ആറാട്ടിന് ശേഷം ഉണ്ണികൃഷ്ണനും ഉദയ്കൃഷ്ണയും ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണിത്.

 

Latest News