കൊച്ചി-കാനഡയില്‍ ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞ് പണം തട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. ഇടുക്കി മുരിക്കാശ്ശേരി വെള്ളൂകുന്നേല്‍ വീട്ടില്‍ ലിയോ.വി.ജോര്‍ജ്ജ് (50) നെയാണ് എറണാകുളം റൂറല്‍ സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞ് ലിയോയും മറ്റ് മൂന്ന് പേരും ചേര്‍ന്ന് അങ്കമാലി സ്വദേശിയായ യുവാവില്‍ നിന്നും 5,59,563രൂപയാണ് തട്ടിയെടുത്തത്. പരാതിക്കാരനുമായി ഫോണിലൂടെ ബന്ധപ്പെട്ട് വിശ്വാസം നേടിയ ശേഷം നാല് പേരുടേയും വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പല പ്രാവശ്യമായി പണം കൈമാറ്റം ചെയ്യിക്കുകയായിരുന്നു. ഈ കേസിലെ രണ്ട് പ്രതികളെ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് മറ്റൊരു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇപ്പോള്‍ അറസ്റ്റിലായ ലിയോ മറ്റ് പല കേസുകളിലും പ്രതിയാണ്. ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെസ നിര്‍ദ്ദേശാനുസരണം രൂപീകരിച്ച അന്വേഷണ സംഘത്തില്‍ ഇന്‍സ്‌പെക്ടര്‍ എം.ബി.ലത്തീഫ്, എസ്.സി.പി.ഒ ഐനീഷ്, സി.പി.ഒ മാരായ ഷിറാസ് അമീന്‍, ജെറി എന്നിവരാണ് ഉണ്ടായിരുന്നത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)