മൂന്നാര്‍- മൂന്നാറില്‍ പഠിക്കുന്ന ടി.ടി.സി വിദ്യാര്‍ത്ഥിനിയെ പാലക്കാട്ടുനിന്നെത്തിയ അയല്‍വാസി വാക്കത്തി കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചു. മൂന്നാര്‍ ഗവണ്‍മെന്റ് ടിടിസി സെന്ററിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ പാലക്കാട് കോഴിപ്പാറ ഇട്ടിപുരത്ത് ആല്‍ബര്‍ട്ട് ശൗരിയാറിന്റെ മകള്‍ പ്രിന്‍സിക്കാണ് (20) വെട്ടേറ്റത്.
പാലക്കാട് സ്വദേശി ആല്‍ബിനാണ് വിദ്യാര്‍ത്ഥിയെ ആക്രമിച്ചത്. പ്രണയാഭ്യര്‍ഥന തള്ളിയതാണ് കാരണമന്നാണ് സൂചന. സംഭവ ശേഷം ഇയാള്‍ ഇവിടെ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിനിയെ മൂന്നാര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രിന്‍സി സ്‌കൂള്‍ വിട്ട് ഹോസ്റ്റലിലേക്ക് പോകുംവഴിയായിരുന്നു ആക്രമണം. ഒരേ നാട്ടുകാരായ പ്രിന്‍സിക്ക് കുട്ടിക്കാലം മുതല്‍ ആല്‍ബിനെ അറിയാമായിരുന്നു. കുറച്ച് നാളുകള്‍ക്ക് മുന്‍പ് പ്രിന്‍സിയോട് ആല്‍ബിന്‍ പ്രണയാഭ്യര്‍ഥന നടത്തിയിരുന്നു. എന്നാല്‍ പ്രിന്‍സി ഇത് ഉള്‍കൊള്ളാന്‍ തയ്യാറായില്ല. ഇതിനിടെ ടിടിസി വിദ്യാഭ്യാസത്തിനായി യുവതി നാട്ടില്‍ നിന്നും മൂന്നാറിലെത്തി.
എന്നാല്‍ ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ച് ആല്‍ബിന്‍ പ്രിന്‍സിയെ നിരന്തരം ശല്യപ്പെടുത്താന്‍ തുടങ്ങി. ശല്യം വര്‍ദ്ധിച്ചതോടെ കഴിഞ്ഞ ദിവസം ആല്‍ബിന്റ ഫോണ്‍ നമ്പര്‍ യുവതി ബ്ലോക്ക് ചെയ്തു.
തുടര്‍ന്ന് ഇന്ന് വൈകുന്നേരത്തോടെ പ്രിന്‍സി പഠിക്കുന്ന സ്‌കൂള്‍ കണ്ടെത്തി ആക്രമണത്തിനായി ഇയാള്‍ കാത്തു നില്‍ക്കുകയായിരുന്നു. ആളൊഴിഞ്ഞ പ്രദേശത്ത് യുവതി എത്തിയപ്പോള്‍ കൈയ്യില്‍ കരുതിയ കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതിയെ നാട്ടുകാരാണ് മൂന്നാര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. പ്രതിക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)