ദുല്‍ഖര്‍ സല്‍മാന്റെ മെഗാ ഹിറ്റ് ചിത്രമായി മാറുന്ന മഹാനടിയിലെ ഒഴിവാക്കിയ സീനുകള്‍ വൈറലാവുന്നു. ആവശ്യമുള്ളത്ര സീനുകള്‍ ഉള്ളതു കൊണ്ടാണ് ഈ രംഗങ്ങള്‍ സിനിമയില്‍ നിന്നും നീക്കം ചെയ്തതെന്ന് ദുല്‍ഖര്‍ വ്യക്തമാക്കി. സാവിത്രി നായികയായി പുറത്തിറങ്ങിയ മഹാനടിയിലെ 'വാരായോ വെണ്ണിലവേ... എന്ന ഗാനത്തിന്റെ പുനരാവിഷ്‌കരണ സീനുകളായിരുന്നു ചിത്രത്തില്‍ നിന്നൊഴിവാക്കിയിരുന്നത്.ആരാധകര്‍ക്ക് വേണ്ടി ദുല്‍ഖര്‍ എഫ് ബിയില്‍ മഹാനടിയിലെ രംഗങ്ങള്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് കിട്ടിക്കൊണ്ടിരിക്കുന്നത്. ചിത്രത്തില്‍ സാവിത്രിയായി കീര്‍ത്തി സുരേഷും ,ജെമിനി ഗണേശനായി ദുല്‍ഖര്‍ സല്‍മാനുമാണ് വേഷമിടുന്നത്. അര്‍ജുന്‍ റെഡ്ഡി താരം വിജയ് ദേവരകൊണ്ടയും ചിത്രത്തില്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രം വൈജയന്തി മൂവീസും സ്വപ്ന ഫിലിംസും ചേര്‍ന്നാണ് നിര്‍മിച്ചത്. തെലുങ്കിലും തമിഴിലും മലയാളത്തിലും നിറഞ്ഞ സദസ്സിലാണ് തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നത്.