Sorry, you need to enable JavaScript to visit this website.

കൗമാരക്കാരനെ പല സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ 25 വര്‍ഷം കഠിനതടവ്

കാസര്‍കോട്- പതിനാറുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ പ്രതിയായ 56 കാരനെ കോടതി 25 വര്‍ഷം കഠിനതടവിനും രണ്ട് ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു.
കളനാട് കീഴൂരിലെ സജീവന്‍ എന്ന സിദ്ധിഖിനെ(56)യാണ് കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ്(ഒന്ന്) കോടതി ജഡ്ജി എ മനോജ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ മൂന്ന് വര്‍ഷം അധികതടവ് അനുഭവിക്കാനും കോടതി ഉത്തരവിട്ടു.

2015 ജൂലായ് ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം. പെരുന്നാളിന് വസ്ത്രങ്ങള്‍ വാങ്ങാന്‍ കാസര്‍കോട്ടേക്ക് വന്ന കുട്ടിയെ ജോലി വാങ്ങിത്തരാമെന്ന് വിശ്വസിപ്പിച്ച് കൂട്ടിക്കൊണ്ടുപോകുകയും എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ വെച്ച് പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിനിരയാക്കുകയും ചെയ്‌തെന്നാണ് കേസ്.
വിദ്യാനഗര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കാസര്‍കോട് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന പി.കെ സുധാകരന്‍, വിദ്യാനഗര്‍ എസ്.ഐ ലക്ഷ്മണന്‍ എന്നിവരാണ് ആദ്യം അന്വേഷണം നടത്തിയത്. വിദ്യാനഗര്‍ എസ്.ഐ ആയിരുന്ന പി അജിത്കുമാറാണ് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പ്രകാശ് അമ്മണ്ണായ ഹാജരായി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News