റിയാദ് - രോഗം കാരണം ദീര്‍ഘകാലം തന്നില്‍ നിന്ന് അകന്നുനിന്ന ഉടമയെ വീണ്ടും കാണാന്‍ സാധിച്ച ഒട്ടകം ഉടമയോടുള്ള സ്‌നേഹ, വികാരവായ്പുകള്‍ പ്രകടിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ക്യാമല്‍ ക്ലബ്ബ് പ്രസിഡന്റ് ഫഹദ് ബിന്‍ ഹഥ്‌ലീന്‍ പുറത്തുവിട്ടു. രോഗിയായ ഉടമയെ ഒട്ടകം ശിരസ്സ് കൊണ്ട് ആലിംഗനം ചെയ്തും നിര്‍ത്താതെ ചുംബനങ്ങള്‍ നല്‍കിയും സ്വീകരിച്ച് സ്‌നേഹ പ്രകടനം നടത്തി.
ഉടമയുടെ ആരോഗ്യത്തെ കുറിച്ചും ഇത്രയും കാലത്തെ അഭാവത്തിന്റെ കാരണത്തെ കുറിച്ചും ആരാഞ്ഞ് ആശ്വസിപ്പിക്കുന്നതു പോലെയുള്ള കാഴ്ചയാണ് ഒട്ടകത്തിന്റെ വികാരവായ്‌പോടെയുള്ള സ്‌നേഹ പ്രകടനം സമ്മാനിച്ചത്.
ناقة عرفت صاحبها الذي نشأت عنده وفارقها منذ زمان بسبب مرضه pic.twitter.com/tWzHwt5piC
— حمووووودي (@I6bf9EwfuaUhCs2) January 31, 2023