Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് പാന്‍ കാര്‍ഡ് ഇനി മുതല്‍ പൊതു രേഖയാക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍

ന്യൂദല്‍ഹി: ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് പാന്‍ കാര്‍ഡ് ഇനി പൊതു തിരിച്ചറിയല്‍ രേഖയാക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. പാന്‍ കാര്‍ഡ് നിര്‍ദ്ദിഷ്ട സര്‍ക്കാര്‍ ഏജന്‍സികളുടെ എല്ലാ ഡിജിറ്റല്‍ സംവിധാനങ്ങള്‍ക്കും പാന്‍ ഒരു പൊതു തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കും.

ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍ ഇങ്ങനെയാണ് :

ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് ബജറ്റില്‍ സഹായം 9,000 കോടിയുടെ വായ്പ പദ്ധതി പ്രഖ്യാപിച്ചു

വിനോദ സഞ്ചാര മേഖലയ്ക്ക് പുതിയ ആപ്പ്. ആപ്പില്‍ വിനോദ സഞ്ചാര മേഖലകളുടെ വിവരങ്ങള്‍ ക്രോഡീകരിക്കുമെന്നും പ്രഖ്യാപനം

പ്രധാനമന്ത്രി ആവാസ് യോജനയില്‍ തുക വര്‍ധിപ്പിച്ച് ബജറ്റ്. 79,000 കോടി രൂപയായാണ് ഉയര്‍ത്തിയത്

ഗതാഗത മേഖലയ്ക്ക് 75,000 കോടി ബജറ്റില്‍ വകയിരുത്തി.

നഗര വികസനത്തിനും ഗ്രാമീണ ശുചിത്വ പദ്ധതിക്കും 10,000 കോടി വീതവും അനുവദിച്ചു

ഇ-കോടതികള്‍ക്കായി 7000 കോടിയും വകയിരുത്തി

റെയില്‍വേയ്ക്കായി 2.4 ലക്ഷം കോടി വകയിരുത്തി. 2013-14 ബജറ്റിനേക്കാള്‍ ഒമ്പത് മടങ്ങ് കൂടുതലാണ് ഇതെന്നും ധനമന്ത്രി

ഈ വര്‍ഷം നിയമസഭാ തെരഞ്ഞടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടകത്തിന് ബജറ്റില്‍ 5000 കോടി രൂപയാണ് വകയിരുത്തിയത്. അപ്പര്‍ ഭദ്ര ജലസേചന പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിനാണ് തുക വകയിരുത്തിയത്.

രാജ്യത്ത് 50 പുതിയ വിമാനത്താവളങ്ങളും ഹെലിപോര്‍ട്ടുകളും സ്ഥാപിക്കും. പ്രാദേശിക യാത്ര സൗകര്യം മെച്ചപ്പെടുത്തുക ലക്ഷ്യം

കാര്‍ഷിക മേഖലയില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രത്യേക പരിഗണന. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രത്യേക ഫണ്ട് വകയിരുത്തി. കാര്‍ഷിക വായ്പാ ലക്ഷ്യം ഇരുപതു കോടിയായി ഉയര്‍ത്തും

 

 

 

 

Latest News