Sorry, you need to enable JavaScript to visit this website.

സുമിത്രയും രോഹിത്തും വിവാഹിതരാകുന്നു,  പത്രങ്ങളില്‍ പരസ്യം,ആശംസകളുടെ പ്രവാഹം  

തൃശൂര്‍-കുടുംബവിളക്ക് സീരിയലിലെ സുമിത്രയും രോഹിത്തും വിവാഹിതരാകുന്നു. ഇന്ന് പ്രമുഖ പത്രത്തില്‍ വന്ന വിവാഹ വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഇരുവരുടെയും വിവാഹ വാര്‍ത്തയാണ് ചിത്ര സഹിതം പത്രത്തില്‍ വന്നിരിക്കുന്നത്. പ്രേക്ഷകര്‍ കാത്തിരിക്കുന്ന സീരിയലിലെ വിവാഹത്തിന് ആശംസകളുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. അതില്‍ കൂടുതലും ട്രോളുകള്‍ ആണെന്ന് മാത്രം. രാത്രി 8നും 8.30നും മധ്യേയാണ് മുഹൂര്‍ത്തമെന്ന് വാര്‍ത്തയില്‍ നല്‍കിയിട്ടുണ്ട്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന ജനപ്രിയ പരമ്പരയാണ് കുടുംബവിളക്ക്. നടി മീര വാസുദേവന്‍ ആണ് സുമിത്ര എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഡോ.ഷാജു ഷാം ആണ് രോഹിത് ഗോപാലായി വേഷമിടുന്നത്. ഇരുവരുടെയും രണ്ടാം വിവാഹമാണ് സീരിയലില്‍ ചിത്രീകരിക്കാന്‍ പോകുന്നത്.
പ്രതിസന്ധികളൊന്നും ഇല്ലാതെ ഇരുവരുടെയും വിവാഹം നടക്കണമെന്നാണ് സോഷ്യല്‍ മീഡിയയില്‍ എല്ലാവരുടെയും ആഗ്രഹം. സുമിത്രയുടെ മുന്‍ ഭര്‍ത്താവ് സിദ്ധാര്‍ത്ഥ് എന്തെങ്കിലും പ്രശ്നങ്ങളുമായി വരുമോ എന്ന പേടി പ്രേക്ഷകര്‍ക്കുണ്ട്. അതുകൊണ്ട് തന്നെ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന എപ്പിസോഡാണ് ഇന്നത്തേത്.


 

Latest News