കൊല്ലം-ഡിവൈ.എസ്.പിയും ബന്ധുവും കള്ളപ്പരാതിയും തെളിവുകളും ഉപയോഗിച്ച് പോക്‌സോ കേസില്‍ കുടിക്കിയെന്ന ആരോപണവുമായി യുവതി. കൊട്ടാരക്കര ചെങ്ങമനാട് സ്വദേശിനിയായ സുജ ബിജുവാണ് വാര്‍ത്താ സമ്മേളനത്തില്‍ പരാതിയുമായി രംഗത്തെത്തിയത്.
കഴിഞ്ഞ ഒക്ടോബര്‍ 13നാണ് യുവതിയെ അറസ്റ്റ് ചെയ്തത്. 39 ദിവസം ജയിലില്‍ വെച്ച് ക്രൂരമായി മര്‍ദ്ദിച്ചു. ഡിവൈ.എസ്.പിയുടെ ബന്ധുവായ സ്ത്രീയുമായി ജോലിസ്ഥലത്തുണ്ടായ പ്രശ്‌നത്തിന്റെ പ്രതികാരമായാണ് രണ്ടാം പ്രതിയാക്കി അറസ്റ്റ് ചെയ്തതെന്ന് യുവതി പറഞ്ഞു. എന്നാല്‍ കേസിലെ ഒന്നാം പ്രതി ആരെന്ന് പറയാനോ അറസ്റ്റ് ചെയ്യാനോ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല.
സംഭവം നടന്നെന്ന് പറയപ്പെടുന്ന സ്ഥലത്ത് താന്‍ ഇല്ലായിരുന്നുവെന്നതിന്റെ തെളിവുകള്‍ കൈവശമുണ്ടെന്നും ജാമ്യത്തിലിറങ്ങിയ ശേഷവും തന്നെ ഭീഷണിപ്പെടുത്തിയെന്നും യുവതി പറയുന്നു. സംഭവത്തില്‍ ഡിവൈ.എസ്.പിക്കും പോലീസുകാര്‍ക്കും ബന്ധുവായ സ്ത്രീക്കും എതിരെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് യുവതി പരാതി നല്‍കി.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)