Sorry, you need to enable JavaScript to visit this website.

എല്ലാം രാഷ്രീയവത്ക്കരിക്കരുത്, ചിന്ത ജെറോമിനെതിരായ പരാതി കിട്ടിയാല്‍ പരിശോധിക്കുമെന്ന് ഗവര്‍ണ്ണര്‍

തിരുവനന്തപുരം : ചിന്ത ജെറോമിനെതിരായ പരാതി തന്റെ മുന്നില്‍ വന്നാല്‍ പരിഹരിക്കപ്പെടാതെ പോകില്ലെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പരാതികള്‍ നിയമാനുസൃതമായി പരിശോധിക്കും. എന്നാല്‍ ഈ വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് അക്കാദമിക് വിദഗ്ധരാണ്. എല്ലാ കാര്യങ്ങളും രാഷ്രീയവത്കരിക്കരുതെന്നും ഗവര്‍ണര്‍ തിരുവനന്തപുരത്ത് പറഞ്ഞു. അതേസമയം ചങ്ങമ്പുഴ കവിത വാഴക്കുല എഴുതിയത് വൈലോപ്പിള്ളിയെന്ന ഡോക്ടറേറ്റ് പ്രബന്ധത്തിലെ തെറ്റ് നോട്ടപ്പിശകും മാനുഷികപിഴവുമാണെന്നും  ചിന്ത ജെറോം പറഞ്ഞു.  തെറ്റ് ചൂണ്ടിക്കാട്ടിയ വിമര്‍ശകരോട് നന്ദിയുണ്ടെന്നും ചിന്ത ജെറോം ചെറുതോണിയില്‍ പറഞ്ഞു.കോപ്പിയടി എന്ന് പറയാന്‍ കഴിയില്ല. നിരവധി ലേഖനങ്ങളിലെ ആശയങ്ങള്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്. .പുസ്തകമാക്കുമ്പോള്‍ പിഴവ് തിരുത്തും. ബോധി കോമണ്‍സ് വെബ്‌സൈറ്റിലെ പ്രബന്ധത്തിലെ ആശയം ഉള്‍കൊണ്ടിട്ടുണ്ട. ഒരുവരിപോലും പകര്‍ത്തിയിട്ടില്ലെന്നും ചിന്ത പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

 

Latest News