പെഷാവര്‍- പാകിസ്ഥാനിലെ പെഷാവറില്‍ പള്ളിയിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 93 ആയി. പരിക്കേറ്റ 221 പേര്‍ ആശുപത്രികളിലാണ്.
ചാവേര്‍ ആക്രമണം നടത്തിയതായി സംശയിക്കുന്നയാളുടെ തല കണ്ടെടുത്തതായി പോലീസ് അറിയിച്ചു. പോലീസ് ആസ്ഥാനത്തിനുള്ളിലെ പള്ളിയിലാണ് കഴിഞ്ഞ ദിവസം ദുഹര്‍ നമസ്‌കാര സമയത്ത് സ്‌ഫോടനം നടന്നത്.
സൈനിക, പോലീസ് ഉദ്യോഗസ്ഥര്‍ അടക്കം പ്രാര്‍ത്ഥനയ്‌ക്കെത്തിയപ്പോള്‍ മുന്‍നിരയില്‍ ചാവേര്‍ പൊട്ടിത്തെറിച്ചത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക് താലിബാന്‍ ഏറ്റെടുത്തിട്ടുണ്ട്.
സര്‍ക്കാര്‍ വാഹനം ഉപയോഗിച്ചാകാം ചാവേര്‍ പള്ളിയ്ക്ക് അകത്ത് കടന്നതെന്ന് പെഷാവര്‍ കാപിറ്റല്‍ സിറ്റി പോലീസ് ഓഫീസര്‍ മുഹമ്മദ് അയ്ജാസ് പറഞ്ഞു.
ഓഗസ്റ്റില്‍ അഫ്ഗാനില്‍ കൊല്ലപ്പെട്ട തങ്ങളുടെ കമാന്‍ഡര്‍ ഉമര്‍ ഖാലിദ് ഖുര്‍സാനിയുടെ മരണത്തിന് പകരം വീട്ടാനാണ് ആക്രമണം നടത്തിയതെന്ന് തെഹ്‌രികെ താലിബാന്‍ പാകിസ്ഥാന്‍ അവകാശപ്പെട്ടു.
2007 ലാണ് വിവിധ ഭീകരവാദ ഗ്രൂപ്പുകള്‍ ചേര്‍ന്ന് പാകിസ്ഥാന്‍ താലിബാന്‍ രൂപീകരിച്ചത്. സര്‍ക്കാരുമായുള്ള വെടിനിര്‍ത്തല്‍ പിന്‍വലിച്ച താലിബാന്‍ പാകിസ്ഥാനിലുടനീളം ആക്രമണങ്ങള്‍ നടത്താന്‍ പാക് താലിബാന്‍ ആഹ്വാനം ചെയ്തിരുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)