വിജയ് മല്യയുടെ ഉടമസ്ഥതയിലുള്ള കിംഗ് ഫിഷര്‍ എയര്‍ലൈന്‍സ് അടക്കം 18 കമ്പനികളെ ഡി ലിസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചു. നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചാണ് ഡി ലിസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചത്. ഇതോടെ നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ നിന്ന് കിംഗ് ഫിഷര്‍ അടക്കമുള്ള കമ്പനികള്‍ പൂര്‍ണമായും പുറത്താകും. മെയ് 30 മുതല്‍ ആണ് ഇത് നിലവില്‍ വരിക. മെയ് 11 മുതല്‍ 200 കമ്പനികളെ ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ഡി ലിസ്റ്റ് ചെയ്തിരുന്നു. ആറ് മാസമായി ഈ കമ്പനികളുടെ ഓഹരികളില്‍ ട്രേഡിങ്ങ് നിരോധിച്ചിരിക്കുകയാണ്.നേരത്തെ 331 ഷെല്‍ കമ്പനികള്‍ക്കെതിരെ നടപടി വേണമെന്ന് സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് കത്തയച്ചിരുന്നു.