Sorry, you need to enable JavaScript to visit this website.

മോഹന്‍ലാലിന്റെ വാച്ചിന് മോഹവില നാലു കോടി, മമ്മുട്ടിയുടെ വാച്ചിന് ഒരു കോടി

സിനിമാ താരങ്ങള്‍ പലപ്പോഴും വലിയ ആഢംബര പ്രിയരാണ്, ധരിക്കുന്ന വസ്ത്രം, ചെരിപ്പ് തുടങ്ങി പെര്‍ഫ്യൂമുള്‍ക്കും ക്രീമുകള്‍ക്കുമൊക്കെ ലക്ഷങ്ങളായിരിക്കും വില വരിക. താരമൂല്യവും പ്രതിഫലവും കൂടുന്നതനുസരിച്ച് ആഢംബരത്തിന്റെ തോതും കൂടും. കോടികള്‍ വിലയുള്ള കാറുകളായിരിക്കും ഇവര്‍ ഉപയോഗിക്കുക. ലോകത്തിലെ വില കൂടിയ ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നവരാണ് സൂപ്പര്‍ സ്റ്റാറുകളായ മോഹന്‍ലാലും മമ്മുട്ടിയും. ഇരുവരും ഉപയോഗിക്കുന്ന വാച്ചുകളുടെ വിലയെക്കുറിച്ചുള്ള കാര്യങ്ങളാണ് ഇപ്പോള്‍ വാര്‍ത്താ പ്രാധാന്യം നേടിയിരിക്കുന്നത്.
ഇവരുടെ വാച്ചുകളുടെ വില കേട്ടാല്‍ ഞെട്ടിപ്പോകും. ലോകത്തിലെ ആഢംബര വാച്ചുകളെക്കുറിച്ചും അതിന്റെ വില നിലവാരത്തെക്കുറിച്ചുമെല്ലാം സ്ഥിരമായി വ്്‌ളോഗ് ചെയ്യുന്ന പ്രശസ്ത വ്്‌ളോഗര്‍ എം. എഫിന്‍ സിനിമാ ചാനലായ ' ബിഹൈന്‍ഡ് ദ വുഡ്‌സിന് ' നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ ലാലും മമ്മുട്ടിയും ധരിക്കുന്ന വാച്ചിനെക്കുറിച്ച് പറഞ്ഞിരിക്കുന്നത്.
മോഹന്‍ലാലിന്റെ കൈയ്യിലുള്ള വാച്ചിന്റെ മോഹവില എതാണ്ട് എട്ടു കോടിയോളം രൂപ വരെ വരുമെന്നാണ് എഫിന്‍ പറയുന്നത്. ഇതിന്റെ റീട്ടെയില്‍ വില തന്നെ ഒന്നരക്കോടിയോളം വരും. ലിമിറ്റഡ് എഡിഷനായ ഈ വാച്ച് സ്വന്തമായി കഴിഞ്ഞാല്‍ പിന്നീട് വില്‍ക്കുമ്പോള്‍ മോഹവിലയാണ് പറയുക.
ആര്‍ എം എന്ന വിദേശ ബ്രാന്റ് സിനിമാ താരങ്ങളെ സംബന്ധിച്ച് എക്‌സോട്ടിക് ബ്രാന്റ് ആണെന്ന് എഫിന്‍ പറയുന്നു.  ഈ വാച്ചുകളുടെ റീട്ടെയ്ല്‍ വിലയുടെ ഇരട്ടി ആയിരിക്കും മാര്‍ക്കറ്റ് പ്രൈസ് വരുന്നത്. നാല് മുതല്‍ എട്ട് കോടി വരെ നീളും ഇതിന്റെ വില. അതിന് ഇത്ര അധികം വില വരാന്‍ കാരണമുണ്ട്. ആ വാച്ചുകള്‍ ലിമിറ്റഡ് പീസുകളായാണ് ഇറക്കുന്നത്. ഇത് രണ്ട് കാറ്റഗറി ഉണ്ട്. ലിമിറ്റഡ് എഡിഷനും ലിമിറ്റഡ് പ്രൊഡക്ഷനും. ഒരു വര്‍ഷം രണ്ട് തവണ ആയിരിക്കും അതിന്റെ നിര്‍മാണം. പരമാവധി 500 വാച്ചുകളൊക്കെയാകും ഇറക്കുക.  ആ വാച്ചുകള്‍ കലക്ട് ചെയ്യുന്നവര്‍ പിന്നീട് വില്‍ക്കുമ്പോള്‍  അവര്‍ പറയുന്നതാണ് അതിന്റെ വില. ആര്‍ എം എന്ന വാച്ച് മോഹന്‍ലാലിന്റെ കൈയില്‍ ഉണ്ട്. അദ്ദേഹത്തിന്റെ വാച്ചിന് തന്റെ  ഏകദേശ കണക്കനുസരിച്ച് റീട്ടെയില്‍ വില തന്നെ 1.5 കോടിയോളമുണ്ട്. അതിന്റെ മാര്‍ക്കറ്റ് പ്രൈസ് അവരാണ് തീരുമാനിക്കുന്നത്. ബ്രോ ഡാഡി സിനിമയില്‍ മോഹന്‍ലാലിന്റെ കൈയ്യിലെ ആഡംബര വാച്ച് കാണിക്കുന്നുണ്ടെന്നും എഫിന്‍ പറഞ്ഞു.
അടുത്തിടെ നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമയുടെ പ്രോമോഷന് മമ്മൂട്ടി  ഒരു വാച്ച് ധരിച്ചിരുന്നു. കണ്ട് കഴിഞ്ഞാല്‍ സാധാരണ വാച്ച് ആണെന്ന് തോന്നും. പക്ഷെ ആ വാച്ചിന്റെ കേയ്‌സും വെസലും വൈറ്റ് ഗോള്‍ഡില്‍ ആണ്. വാച്ച് കൈയില്‍ നിന്ന് താഴെ വീഴുകയോ ഭിത്തിയില്‍ ഉരയുകയോ ചെയ്താലും ആണി എടുത്ത് ഉരച്ചാലും അതില്‍ സ്‌ക്രാച്ചുകള്‍ വരില്ല. അത്രയും വാല്യു ഉള്ള സാധനങ്ങളാണ് അതില്‍ ഉള്ളത്.  70 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെയാണ് ഇതിന്റെ റീട്ടെയില്‍ വിലയെന്ന് എഫിന്‍ പറയുന്നു. നടിമാരായ നമിത പ്രമോദും നസ്രിയയും ഉപയോഗിക്കുന്നത് സ്‌നേക്ക് മോഡല്‍ വാച്ചാണെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News