റിയാദ് - താല്‍ക്കാലിക തൊഴില്‍ വിസകളില്‍ സൗദിയിലെത്തുന്നവര്‍ സാദാ തൊഴില്‍ വിസകളില്‍ എത്തുന്നവരെ പോലെ ഇഖാമകളും വര്‍ക്ക് പെര്‍മിറ്റുകളും നേടേണ്ടതില്ലെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ ഖിവാ പ്ലാറ്റ്‌ഫോം വ്യക്തമാക്കി. താല്‍ക്കാലിക തൊഴില്‍ വിസകളിലെത്തുന്നവര്‍ക്ക് ഇഖാമകളും വര്‍ക്ക് പെര്‍മിറ്റുകളും കൂടാതെ നിശ്ചിത കാലം സൗദിയില്‍ ജോലി ചെയ്യാന്‍ അനുമതിയുണ്ട്.
താല്‍ക്കാലിക തൊഴില്‍ വിസകള്‍ അനുവദിക്കുന്നത് സൗദിവല്‍ക്കരണ പദ്ധതിയായ നിതാഖാത്ത് പ്രകാരമുള്ള സ്ഥാപനങ്ങളുടെ വിഭാഗത്തെ ബാധിക്കില്ല. എന്നാല്‍ ഉയര്‍ന്ന ശതമാനം സൗദിവല്‍ക്കരണം പാലിക്കുന്ന സ്ഥാപനങ്ങള്‍ക്കു മാത്രമേ താല്‍ക്കാലിക തൊഴില്‍ വിസകള്‍ അനുവദിക്കുകയുള്ളൂ. താല്‍ക്കാലിക തൊഴില്‍ വിസകള്‍ തത്തുല്യ കാലത്തേക്ക് ദീര്‍ഘിപ്പിക്കാവുന്നതാണെന്നും ഖിവാ പ്ലാറ്റ്‌ഫോം പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)