കൊച്ചി - റോഡ് മുറിച്ചു കടക്കുന്നതിനിടെ ബസ് കയറിയിറങ്ങി സ്ത്രീക്ക് ദാരുണാന്ത്യം. കളമശേരി സ്വദേശി ലക്ഷ്മി (43) ആണ് മരിച്ചത്. ഇന്നു രാവിലെ ഒൻപതോടെ ലിസി ജംക്ഷനിൽ വച്ചാണ് സംഭവം. റോഡ് മുറിച്ചുകടക്കുകയായിരുന്ന ലക്ഷ്മി നിർത്തിയിട്ട ബസിന് മുന്നിലെത്തുകയായിരുന്നു. ഈ സമയം ബസ് മുന്നോട്ടെടുക്കുകയും ലക്ഷ്മിയെ ഇടിക്കുകയുമായിരുന്നു. താഴേക്ക് വീണ ലക്ഷ്മിയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി, സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചതായി ദൃക്‌സാക്ഷികൾ പറഞ്ഞു. ലക്ഷ്മിയുടെ ഭർത്താവ്: അയ്യപ്പൻ, മക്കൾ: വിമൽ(ഐ.ടി.ഐ വിദ്യാർത്ഥി), വിഷ്ണു(എച്ച്.എം.ടി സ്‌കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി).
സി.പി.എം നേതാക്കൾ മൊഴിമാറ്റി; മുൻമന്ത്രി ഇ ചന്ദ്രശേഖരനെ ആക്രമിച്ച കേസിൽ ബി.ജെ.പി രക്ഷപ്പെട്ടു
കാസർകോഡ് - കാസർകോട്ട് സ.പി.എമ്മും ബി.ജെ.പിയും ഭായ് ഭായിയെന്ന് സി.പി.ഐ. ഒന്നാം പിണറായി മന്ത്രിസഭയിലെ റവന്യൂ മന്ത്രിയും സി.പി.ഐയുടെ സംസ്ഥാന അസി.സെക്രട്ടറിയുമായ ഇ ചന്ദ്രശേഖരനെ ബി.ജെ.പിക്കാർ ആക്രമിച്ച കേസിൽ കൂറുമാറി സി.പി.എം നേതാക്കൾ. ഇതേ തുടർന്ന് കേസിലെ പ്രതികളെയെല്ലാം കോടതി വെറുതെ വിട്ടിരിക്കുകയാണ്. മന്ത്രിയോടൊപ്പം ആക്രമിക്കപ്പെട്ട സി.പി.എം ജില്ലാ കമ്മിറ്റി അംഗവും കിനാനൂർ-കരിന്തളം പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ടി.കെ രവി അടക്കമുള്ള സാക്ഷികളാണ് കേസിന്റെ വിചാരണയ്ക്കിടെ മൊഴി മാറ്റിയത്.
കൂറുമാറ്റത്തിൽ സി.പി.എം കാസർകോട് ജില്ലാ കമ്മിറ്റിക്കെതിരെ രൂക്ഷ വിമർശവുമായി സി.പി.ഐ ദേശീയ എക്‌സിക്യുട്ടീവ് അംഗം കെ.പ്രകാശ് ബാബു രംഗത്തെത്തി. ബി.ജെ.പിക്കാരെ എങ്ങനെയും രക്ഷിക്കണമെന്നായിരുന്നോ സി.പി.എം നിലപാട്. ഈ നിലപാട് അപലപനീയവും പരിഹാസ്യവുമാണ്. സി.പി.എം സംസ്ഥാനനേതൃത്വം വിഷയം ഗൗരവത്തിലെടുക്കുമെന്നും പ്രകാശ് ബാബു എഫ്.ബി പോസ്റ്റിൽ ആവശ്യപ്പെട്ടു.
2016-ൽ മന്ത്രിയായി സതൃപ്രതിജ്ഞ ചെയ്ത ഇ ചന്ദ്രശേഖരൻ കൈയിൽ ബാൻഡേജിട്ട് ഗവർണ്ണറോടും മുഖൃമന്ത്രിയോടുമൊപ്പം നില്ക്കുന്ന സതൃപ്രതിജ്ഞവേളയിലെ ചിത്രം എല്ലാവരുടെയും മനസ്സിൽ തെളിയുന്നുണ്ടാവും. നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിച്ചപ്പോൾ ബിജെപി, ആർഎസ്എസ് പ്രവർത്തകർ കലിതുളളി ആക്രമിച്ചതാണ്. ചന്ദ്രശേഖരനോടൊപ്പം ജീപ്പിൽ ഉണ്ടായിരുന്ന സിപിഎം നേതാവിനും ആക്രമണത്തിൽ പരുക്ക് പറ്റിയിരുന്നു.
പൊലീസ് കേസെടുത്തു. ചാർജ്ജ് കൊടുത്തു. ആക്രമണം നടത്തിയ 12 ബിജെപി, ആർഎസ്എസ്.പ്രവർത്തകർക്കെതിരെയുളള കേസ് കോടതിയിൽ വിചാരണയ്ക്ക് എത്തിയപ്പോൾ ചന്ദ്രശേഖരനോടൊപ്പം പരുക്ക് പറ്റിയ സിപിഎം നേതാവ് ഉൾപ്പടെയുള്ള എല്ലാ സിപിഎം പ്രവർത്തകരായ സാക്ഷികളും മൊഴിമാറ്റി പറഞ്ഞ്, കൂറുമാറി പ്രതികളെ സഹായിച്ചതായിട്ടാണ് അറിയാൻ കഴിഞ്ഞത്. സാക്ഷികൾ ഇല്ലാത്തതിനാൽ തെളിവുകളുമില്ലാതായി. കോടതി എല്ലാ പ്രതികളെയും വെറുതെ വിട്ടു.
സി.പി.ഐ നേതാവും മന്ത്രിയുമായിരുന്ന ചന്ദ്രശേഖരനു വേണ്ടി സത്യസന്ധമായി മൊഴി കൊടുക്കുന്നതിനു പകരം ആർ.എസ്.എസ്, ബി.ജെ.പി പ്രവർത്തകരെ എങ്ങനെയും രക്ഷിയ്ക്കണമെന്ന സിപിഎം പ്രാദേശിക-ജില്ലാ നേതൃത്വങ്ങളുടെ നിലപാട് തികച്ചും അപലപനീയമാണ്. പരിഹാസ്യമാണെന്ന് പ്രകാശ് ബാബു ഫേസ്ബുക്കിൽ കുറിച്ചു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)