മെൽബൺ - ഓസ്ട്രേലിയൻ ഓപൺ മിക്സഡ് ഡബിൾസിന്റെ കലാശക്കളിയിൽ ബ്രസീലിയൻ സഖ്യത്തോട് ഇന്ത്യയുടെ സാനിയ മിർസ - രോഹൻ ബൊപ്പണ്ണ സഖ്യം തോറ്റെങ്കിലും സോഷ്യൽ മീഡിയയിൽ ചർച്ച പലവിധമാണ്. സാനിയയെ അഭിനന്ദിച്ചും ബൊപ്പണ്ണയുടെ ഭാര്യയെ വർണിച്ചുമെല്ലാം ആരാധകർ രംഗത്തുണ്ട്.
ഫൈനൽ പോരാട്ടം കാണാൻ രോഹൻ ബൊപ്പണ്ണയുടെ കുടുംബവും മെൽബണിലെത്തിയിരുന്നു. ബൊപ്പണ്ണയെ പ്രോത്സാഹിപ്പിക്കാനായി മക്കളോടൊപ്പം ഗ്യാലറിയിലെത്തിയ ഭാര്യ സുപ്രിയയും ആരാധകർക്കിടയിൽ ചർച്ചയായി. മത്സരശേഷം സമൂഹമാധ്യമത്തിൽ സുപ്രിയയുടെ മെൽബൺ ചിത്രങ്ങൾ പാറിനടക്കുകയാണ്.
'ഏറ്റവും സുന്ദരിയായ സ്ത്രീ'യെന്നാണ് ആരാധകരിലൊരാൾ ചിത്രം പങ്കുവച്ച് ട്വീറ്റ് ചെയ്തത്. ഇത് ശ്രദ്ധയിൽപെട്ട ഇന്ത്യയുടെ അഭിമാന താരം രോഹൻ ബൊപ്പണ്ണ കുറിപ്പിനോട് പ്രതികരിക്കാൻ മറന്നില്ല. 'ഞാൻ ഇതിനോട് യോജിക്കുന്നു'വെന്നാണ് ബൊപ്പണ്ണ ട്വിറ്ററിൽ കുറിച്ചത്. ബ്രസീലിന്റെ ലൂയിസ സ്റ്റെഫാനി - റാഫേൽ മാറ്റോസ് സഖ്യത്തോട് പൊരുതിയാണ് ഇന്ത്യയുടെ സാനിയ - ബൊപ്പണ്ണ സഖ്യം റണ്ണറപ്പായത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
സാനിയയെ അഭിനന്ദിച്ച് ഷുഹൈബ് മാലിക്; താരദമ്പതികൾ പഴയ ജിവിതതാളം കണ്ടെത്തുമോ?
- 'നിന്റെ എല്ലാ നേട്ടങ്ങളിലും അഭിമാനിക്കുന്നു, ഒരുപാട് പേരുടെ പ്രചോദനമാണ് നീ' എന്ന് ഷുഹൈബ് മാലിക്
ധാക്ക - ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസക്ക് അഭിനന്ദനങ്ങളുമായി ഭർത്താവും പാക് ക്രിക്കറ്റ് താരവുമായ ഷുഹൈബ് മാലിക്. ഓസ്ട്രേലിയൻ ഓപൺ മിക്സ്ഡ് ഡബിൾസിൽ റണ്ണറപ്പായതിന് പിന്നാലെയാണ് ഷുഹൈബ് മാലികിന്റെ അഭിനന്ദന ട്വീറ്റ്.
വിവാഹമോചന കിംവദന്തികൾക്കിടെ, തന്റെ അവസാന ഗ്രാൻഡ്സ്ലാമിന് ശേഷം സാനിയ മിർസയെ 'പലർക്കും പ്രചോദനം' എന്നാണ് ഷുഹൈബ് മാലിക് വിശേഷിപ്പിച്ചത്.
'കായികരംഗത്തെ എല്ലാ വനിതകളുടേയും പ്രതീക്ഷ. കരിയറിലെ നിന്റെ എല്ലാ നേട്ടങ്ങളിലും ഞാൻ അഭിമാനിക്കുന്നു. ഒരുപാട് പേരുടെ പ്രചോദനമാണ് നീ. കരുത്തോടെ യാത്ര തുടരുക. അവിശ്വസനീയമായ ഈ കരിയറിന് അഭിനന്ദനങ്ങൾ' എന്നാണ് മാലിക് ട്വീറ്റ് ചെയ്തത്.
ഏതാനും മാസങ്ങളായി സാനിയയെയും ഷുഹൈബിനേയും കുറിച്ച് വേർപിരിയുകയാണെന്ന നിലയിൽ അഭ്യൂഹങ്ങൾ പ്രചരിച്ചെങ്കിലും അതിന് സ്ഥിരീകരണം നൽകാൻ താരദമ്പതികൾ തയ്യാറായിട്ടില്ല. സാനിയയുടെ കഴിഞ്ഞ ജന്മദിനത്തിലും ഭർത്താവ് ഷുഹൈബ് ജന്മദിനാശംസ നേർന്നിരുന്നു. എന്നാൽ സാനിയ അതോട് ഇതുവരെയും തിരിച്ചൊന്നും പ്രതികരിച്ചില്ല. പാകിസ്താൻ നടിയും മോഡലുമായ ആയിഷ ഒമറുമായി ചേർന്ന് ഷുഹൈബ് സാനിയയെ വഞ്ചിച്ചതായി നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ, തങ്ങൾ നല്ല സുഹൃത്തുക്കളാണെന്ന് പറഞ്ഞ് നടി ആയിഷ അന്തരീക്ഷം തണുപ്പിച്ചതോടെ മാനസിക അകലം അവസാനിച്ച് താരജോഡികൾ പഴയ ജീവിതതാളത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.
ഗ്രാൻഡ്സ്ലാമിൽ നിന്ന് ഓസ്ട്രേലിയൻ ഓപണോടെ വിരമിക്കുമെന്ന് സാനിയ നേരത്തെ പ്രഖ്യാപിച്ചിരുന്നു. അടുത്തമാസം നടക്കുന്ന ദുബൈ ഓപ്പണായിരിക്കും തന്റെ അവസാന ടൂർണമെന്റെന്നും സാനിയ വ്യക്തമാക്കിയിട്ടുണ്ട്.