മുംബൈ- 'അമ്പത് ലക്ഷം മുതല്‍ ഒരുകോടി വരെ ചെലവിട്ട് എന്റെ മകളുടെ കല്യാണം നടത്തണം. എന്റെ കയ്യില്‍നിന്നു പണം കടം വാങ്ങിയവര്‍ ദയവായി അത് തിരികെ തരണം..' ഭാര്യയെ കൊന്നശേഷം സ്വയം വെടിവച്ച് ജീവനൊടുക്കിയ വ്യവസായിയുടെ അവസാനത്തെ ആഗ്രഹമാണിത്. മധ്യപ്രദേശ് പന്ന സ്വദേശിയായ തുണിവ്യാപാരി കൂടിയായ സഞ്ജയ് സേഠ് ആണ് ആത്മഹത്യ ചെയ്തത്. ആത്മഹത്യക്കുറിപ്പിനൊപ്പം തന്റെ ആവശ്യങ്ങള്‍ വ്യക്തമാക്കി ഒരു വീഡിയോയും ഇയാള്‍ പങ്കിട്ടിരുന്നു. ഭാര്യ മീനുവിനെ വെടിവച്ച് കൊന്നശേഷമാണ് സഞ്ജയ് ജീവനൊടുക്കിയത്.
കുടുംബപ്രശ്‌നങ്ങളാണ് മരണകാരണമെന്ന് പോലീസ് പറയുന്നു. ബഗേശ്വര്‍ ധാം ഭക്തനായ സഞ്ജയ് ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് ഗുരുജിയോട് മാപ്പുചോദിക്കുന്നുണ്ട്. 'എന്റെ കൈയില്‍ നിന്നും പണം കടം വാങ്ങിയവര്‍ മക്കളെ ഓര്‍ത്ത് ദയവായി തിരികെ തരണം. എന്റെ മകളുടെ കല്യാണം 50 ലക്ഷം മുതല്‍ ഒരുകോടി രൂപ വരെ ചെലവഴിച്ച് നടത്തണം. അവളുടെ പേരില്‍ സ്വര്‍ണവും 29 ലക്ഷം രൂപയും കരുതി വച്ചിട്ടുണ്ട്. ഇവിടെ ജീവിക്കാന്‍ പറ്റുന്നില്ല. ഞാനും ഭാര്യയും പോകുന്നു..' സഞ്ജയ് സേഠ് പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)