കോഴിക്കോട് : രാഹുല്‍ ഗാന്ധിക്കെതിരായ ബി.ജ.പി നേതാവ് കെ സുരേന്ദ്രന്റെ ട്വീറ്റിന് എ.കെ.ആന്റണിയുടെ മകന്‍ അനില്‍ ആന്റണി'ലൈക്കടിച്ചു, രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനമുന്നയിച്ച ട്വീറ്റാണ് അനില്‍ ആന്റണി ലൈക്ക് ചെയ്തത്. രാഹുല്‍ഗാന്ധിയും കൂട്ടരും ദേശവിരുദ്ധ നിലപാട് സ്വീകരിക്കുന്നവരാണെന്നാണ് സുരേന്ദ്രന്റെ ട്വീറ്റ്. ബി ബി സിക്കെതിരായ അനില്‍ ആന്റണിയുടെ ട്വീറ്റ് ഷെയര്‍ ചെയ്തു കൊണ്ടായിരുന്നു കെ സുരേന്ദ്രന്റെ വിമര്‍ശനം.
ബി ബി സിക്കെതിരെ അനില്‍ ആന്റണി ഇന്ന് വീണ്ടും രംഗത്ത് വന്നിരുന്നു. കശ്മീര്‍ ഇല്ലാത്ത ഇന്ത്യന്‍ ഭൂപടം പലതവണ പ്രസിദ്ധീകരിച്ച മാധ്യമമാണ് ബി ബി സിയെന്നും, ഇന്ത്യയുടെ പരമാധികാരത്തെ പലതവണ ചോദ്യം ചെയ്തിട്ടുണ്ടെന്നും അനില്‍ ആന്റണി കുറ്റപ്പെടുത്തിയിരുന്നു. കോണ്‍ഗ്രസിനെ കൂടാതെ ജയ്റാം രമേശ് ,സുപ്രിയ ഷിന്റ്റെ തുടങ്ങിയ നേതാക്കളെ ടാഗ് ചെയ്താണ് അനില്‍ ആന്റണിയുടെ ട്വീറ്റ്.
ബി ബി സിയുടെ വിവാദ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നത് രാജ്യത്തിന്റെ പരമാധികാരത്തെ ബാധിക്കുമെന്ന് അനില്‍ കെ ആന്റണി പറഞ്ഞത് വലിയ വിവാദമായിരുന്നു. വിവാദ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന് യു ഡി എഫ് ശക്തമായ നിലപാടെടുത്ത പശ്ചാത്തലത്തിലായിരുന്നു കോണ്‍ഗ്രസ് മീഡിയ സെല്‍ മേധാവിയായിരുന്ന അനില്‍ കെ ആന്റണിയുടെ പരാമര്‍ശം. ഇത് വലിയ വിവാദമായതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പദവികളില്‍ നിന്നും അനില്‍ ആന്റണി രാജിവച്ചിരുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)