ലഖ്‌നൗ- ടേക്ക്ഓഫിന് പിന്നാലെ പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് എയര്‍ ഏഷ്യാ വിമാനം അടിയന്തരമായി തിരിച്ചിറക്കി. യാത്രക്കാര്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.
ലക്‌നൗവില്‍ നിന്നും കൊല്‍ക്കത്തയിലേക്കാണ് എയര്‍ ഏഷ്യയുടെ ഐ5-319 വിമാനം പുറപ്പെട്ടത്. വിമാനത്തില്‍ 170 യാത്രക്കാരാണ് ഉണ്ടായിരുന്നത്. സംഭവത്തെ തുടര്‍ന്ന് യാത്രക്കാര്‍ക്ക് മറ്റൊരു വിമാനത്തില്‍ സൗകര്യമൊരുക്കി.
അടിയന്തിര ലാന്റിംഗിന് ശേഷം യാത്രക്കാരെ പുറത്തിറക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
സമാനമായ രീതിയില്‍ കഴിഞ്ഞ വര്‍ഷം അഹമ്മദാബാദില്‍ നിന്ന് ന്യൂദല്‍ഹിയിലേക്കുള്ള ആകാശ എയര്‍ വിമാനത്തില്‍ പക്ഷി ഇടിച്ച് പരിശോധനകള്‍ക്കും അറ്റകുറ്റപ്പണികള്‍ക്കുമായി അടിയന്തരമായി നിലത്തിറക്കിയിരുന്നു.