ചെന്നൈ- തന്റെ പേരും ഫോട്ടോകളും ശബ്ദവും വാണിജ്യ ആവശ്യങ്ങള്‍ക്കായി ചൂഷണം ചെയ്യുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത്.
നടന്റെ ശബ്ദം, ഫോട്ടോ, പേര്, മറ്റ് സവിശേഷമായ പെരുമാറ്റം എന്നിവയുള്‍പ്പെടെ രജനീകാന്തിന്റെ വ്യക്തിപരമായ അവകാശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ സിവില്‍, ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി അദ്ദേഹത്തിന്റെ അഭിഭാഷകന്‍ എസ്. ഇളംഭാരതിയാണ് പൊതു അറിയിപ്പ് നല്‍കിയത്.
തന്റെ വ്യക്തിത്വം, പേര്, ശബ്ദം, ചിത്രം തുടങ്ങിയവയുടെ വാണിജ്യപരമായ വിനിയോഗത്തില്‍ നടന് മാത്രമേ അവകാശമുള്ളൂവെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു.
പൊതുജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിനും ചില ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നതിനും നിരവധി മാധ്യമങ്ങളും പ്ലാറ്റ്‌ഫോമുകളും ഉല്‍പ്പന്ന നിര്‍മ്മാതാക്കളും വ നടന്റെ പേര്, ചിത്രം, ശബ്ദം, കാരിക്കേച്ചര്‍ ചിത്രം, കലാപരമായ ചിത്രം, നിര്‍മിത ബുദ്ധി സൃഷ്ടിച്ച ചിത്രങ്ങള്‍ എന്നിവ ദുരുപയോഗം ചെയ്യുന്നതായി നോട്ടീസില്‍ പറയുന്നു.
ഒരു നടന്‍ എന്ന നിലയിലും വ്യക്തിയെന്ന നിലയിലും അദ്ദേഹത്തിന്റെ പ്രകൃതവും സ്വഭാവവുമാണ് അദ്ദേഹത്തിന് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആരാധകര്‍ വിളിക്കുന്ന 'സൂപ്പര്‍സ്റ്റാര്‍' എന്ന പദവി നേടിക്കൊടുത്തത്. രജനീകാന്തിനുള്ള ആരാധകരുടെ വലിയ നിരയും സിനിമാ വ്യവസായത്തിലുടനീളമുള്ള അദ്ദേഹത്തിന്റെ ആദരവും സമാനതകളില്ലാത്തതും അനിഷേധ്യവുമാണ്.
മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ അതിഥി വേഷത്തില്‍ അഭിനയിക്കുന്ന ബിഗ് ബജറ്റ് ചിത്രമായ 'ജയിലര്‍' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് രജനികാന്ത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)