ടെഹ്‌റാന്‍- പുതുവര്‍ഷം ആരംഭിച്ച് 26 ദിവസത്തിനുള്ളില്‍ ഇറാന്‍ ഭരണകൂടം നടപ്പാക്കിയത് 55 പേരുടെ വധശിക്ഷയെന്ന് റിപ്പോര്‍ട്ട്. നോര്‍വേ ആസ്ഥാനമായുള്ള ഇറാന്‍ മനുഷ്യാവകാശ (ഐ.എച്ച്.ആര്‍.) സംഘടനയുടെതാണ് വെളിപ്പെടുത്തല്‍.
വധശിക്ഷ കൂടുതല്‍ നടപ്പാക്കുന്നത് സര്‍ക്കാര്‍വിരുദ്ധപ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നവരില്‍ ഭയം ജനിപ്പിക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണെന്നും സംഘടന പറയുന്നു. നാലുപേരെ തൂക്കിലേറ്റിയത് ഹിജാബ് വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകളിലാണ്. 37 പേര്‍ ലഹരിക്കേസുകളുമായി ബന്ധപ്പെട്ടാണ് തൂക്കുകയറിനിരയായത്. വിവിധ കേസുകളിലായി 107 പേര്‍ നിലവില്‍ വധശിക്ഷ കാത്തുകഴിയുന്നുണ്ടെന്നും ഐ.എച്ച്.ആര്‍. പറയുന്നു.
എല്ലാ വധശിക്ഷയും രാഷ്ട്രീയപ്രേരിതമാണെന്നും സമൂഹത്തില്‍ ഭയവും ഭീകരതയും വളര്‍ത്തുകയാണ് ഭരണകൂടത്തിന്റെ ലക്ഷ്യമെന്നും സംഘടന കുറ്റപ്പെടുത്തുന്നു. അതേസമയം, ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന് മൂന്നു ചെറുപ്പക്കാരെ ഇറാന്‍ വധിച്ചെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശസംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍ വ്യക്തമാക്കി. അതില്‍ 18 വയസ്സുകാരനുമുണ്ട്. തടവുകാലയളവില്‍ ഇവര്‍ കടുത്തപീഡനം നേരിട്ടുവെന്നും ആംനെസ്റ്റി പറയുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)