കണ്ണൂർ - കിണറിൽ വീണ പൂച്ചയെ രക്ഷിക്കുന്നതിനിടെ ഗൃഹനാഥൻ കയർ പൊട്ടി വീണു മരിച്ചു. കണ്ണൂർ പേരാവൂർ ചാണപ്പാഴ കാക്കശേരിയിലെ ഷാജി (48) ആണ് മരിച്ചത്. ഇന്ന് രാവിലെ 7.30ഓടെയാണ് സംഭവം.
വീട്ടിലെ കിണറ്റിൽ വീണ പൂച്ചയെ കയർ കെട്ടി പുറത്തെത്തിക്കുന്നതിനിടെ, കയർ പൊട്ടി ഷാജി കിണറ്റിൽ വീഴുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നീലഗിരിയിൽ മലയാളി പാറാവുകാരനെ കാട്ടാന ചവിട്ടിക്കൊന്നു; മൃതദേഹവുമായി പ്രതിഷേധം
- ആന ഓടിച്ച് പിടിച്ച് നൗഷാദിനെ ചവിട്ടിക്കൂട്ടുകയായിരുന്നു. ഭയന്നോടിയ ജമാൽ കൊക്കയിൽ വീണ് ഒടിവും ചതവുമായി ചികിത്സയിൽ
ഗൂഡല്ലൂർ - കട്ടാനായുടെ ആക്രമണത്തിൽ മലയാളി പാറാവുകാരൻ കൊല്ലപ്പെട്ടു. ഗൂഡല്ലൂർ നീലഗിരിയിലെ ഓവാലി പഞ്ചായത്തിൽ സീഫോർത്തിലെ നൗഷാദലിയാണ് കൊല്ലപ്പെട്ടത്. നൗഷാദലി ഇന്നലെ വൈകീട്ട് കാപ്പിത്തോട്ടത്തിൽ ജോലിക്ക് പോകവെ അതിർത്തിപ്രദേശമായ നീലഗിരിയിൽ വച്ച് കാട്ടാന പിന്നാലെ ഓടിച്ച് ആക്രമിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന പാറാവുകാരൻ ജമാലിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
'ജോലിസ്ഥലത്തേക്ക് നീങ്ങുമ്പോൾ ആന ഓടിച്ച് പിടിച്ച് നൗഷാദിനെ ചവിട്ടിക്കൂട്ടുകായിരുന്നു. ജമാലിന് ഓട്ടത്തിനിടയിൽ വീണ് ഒടിവും ചതവുമായി ചികിത്സയിലാണ്. അമ്പിളിമല സ്വദേശികളായ ഇരുവരും ഓ വാലിയിലെ പ്ലാന്റേഷനിൽ വാച്ചർമാരാണെന്നും നാട്ടുകാർ പ്രതികരിച്ചു.
മുതുമലയിൽ നിന്നിറങ്ങിയ ബാലകൃഷ്ണൻ എന്ന കാട്ടാനയാണ് ആക്രമിച്ചത്.
ഇരുവരേയും ഒരു കിലോമീറ്ററോളം കാട്ടാന ഓടിച്ചു. നൗഷാദിനെ ചവിട്ടിക്കൊല്ലുകയായിരുന്നു. ജമാൽ സമീപത്തെ കൊക്കയിലേക്ക് വീണതിനാൽ കാട്ടാനയ്ക്ക് ആക്രമിക്കാനായില്ല. വീഴ്ചയിലാണ് ജമാലിന് പരിക്കേറ്റത്.
നിരന്തരം വന്യമൃഗശല്യമുണ്ടായിട്ടും വനംവകുപ്പ് നടപടികളെടുക്കുന്നില്ലെന്ന് പറഞ്ഞ് നാട്ടുകാർ മൃതദേഹവുമായി പ്രതിഷേധിക്കുകയാണിപ്പോൾ. മൃതദേഹം പോസ്റ്റമോർട്ടത്തിന് നൽകാതെയാണ് പ്രതിഷേധം. കാര്യങ്ങൾ അന്വേഷിക്കാനെത്തിയ ഡി.എഫ്.ഒ, ഡി.എസ്.പി, റവന്യൂ ഉദ്യോഗസ്ഥർ എന്നിവരെ നാട്ടുകാർ തടഞ്ഞുവെച്ചു. രണ്ടു കുട്ടികളുള്ള നൗഷാദിന്റെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.